Type Here to Get Search Results !

Bottom Ad

കാസർകോട്ടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢശ്രമം.അഡ്വ.കെ.ശ്രീകാന്ത്

കാസര്‍കോട്:(www.evisionnews.in) സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ വര്‍ഗ്ഗീകലാപ മുണ്ടാക്കാനുള്ള ഗൂഢശ്രമമാണ് രാജേഷിന് നേരേ ഉണ്ടായ വധശ്രമമെന്ന്  ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. നിരന്തരമായി ജില്ലയില്‍ സംഘപരിവാര്‍ അനുഭാവികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം നടന്നുകൊണ്ടിരിക്കുകയാണ്. വ്യക്തമായ ഗൂഢാലോചനയുടെ ഫലമായിട്ടാണ് രാജേഷിന് നേരെ നടന്ന അക്രമം.സ്‌കൂട്ടറില്‍ യാത്രചെയ്യുമ്പോള്‍ കാറിടിച്ച് വീഴ്ത്തിയാണ് അക്രമിച്ചത്. കേസിലെ ഗൂഢാലോചനയുള്‍പ്പെടെ അന്വേഷിക്കണം. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന മുസ്ലിംലീഗിന്റെ പങ്ക് അന്വേഷിക്കണം. പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ അന്വേഷണം വേണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.



keywords-sreekanth-statement-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad