Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധക്കേസ്:പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച്ച പരിഗണിക്കും

കാസര്‍കോട്:(www.evisionnews.in)റിയാസ് മൗലവി വധക്കേസിൽ പ്രതികളുടെ തികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച്ച  പരിഗണിക്കും.കേസിലെ പ്രതികള്‍ക്ക് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറി. കേസിന്റെ വിചാരണ  ജില്ലാ സെഷന്‍സ് കോടതിയിൽ നടക്കും.റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കാസര്‍കോട് കോടതിയിലെത്തിക്കുകയായിരുന്നു. കോടതി പ്രതികളുടെ റിമാന്‍ഡ് നീട്ടുകയും കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി വെക്കുകയുമായിരുന്നു. കുട്‌ലു കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ മാത്തയിലെ നിധിന്‍ (19), കേളുഗുഡ്ഡെ ഗംഗയിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍. മാര്‍ച്ച് 21  നാണ് റിയാസ് മൗലവിയെ പ്രതികൾ കൊലപ്പെടുത്തിയത്.   

Post a Comment

0 Comments

Top Post Ad

Below Post Ad