കുംബടാജെ:(www.evisionnews.in) നേപ്പാള്‍ കാഠ്മണ്ഡുവിൽ വെച്ചു നടന്ന അന്തര്‍ദേശിയ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ എം ദീപികയെ എം നെ കാസർകോട് എം.എല്‍.എ ശ്രീ.എന്‍.എ.നെല്ലിക്കുന്നിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.കുട്ടിയുടെ ഭവനത്തിലെത്തിയാണ് എം എൽ എ അനുമോദിച്ചത്.
അഗല്‍പ്പാടി അന്നപൂര്‍ണേശ്വരി ഹയര്‍സെക്കണ്ടറി +2 വിദ്യാര്‍ത്ഥിനിയാണ് ദീപിക.ഈ വിജയം കരസ്ഥമാക്കാൻ സ്തസഹായിച്ച കായിക അധ്യാപകന്‍ ശശികാന്ത ബള്ളാളിനെയും എം.എല്‍.എ അനുമോദിച്ചു.പാക്കിസ്ഥാനുമായി നടന്ന ഫൈനല്‍ മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ദീപിക ഗോള്‍ഡ് മെഡല്‍ നേടിയത് .അടിസ്ഥാനസൗകര്യങ്ങള്‍പോലുമില്ലാത്ത സാധാരണ കുടുംബത്തിലെ കുട്ടിയാണ് ദീപിക.
അനുമോദനചടങ്ങില്‍ എം .എല്‍.എ എന്‍.എ.നെല്ലിക്കുന്ന്,കുംബടാജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമത്ത് സുഹ്റ,മുസ്ലിം ലീഗ് ഭാരവാഹികളായ മാഹിന്‍ കേളോട്ട്,എം അബുബക്കര്‍,അലി തുപ്പക്കല്‍,നൂര്‍ദീന്‍ ബെളിഞ്ച,പഞ്ചായത്ത് മെമ്പര്‍മാരായ ബി.ടി.അബ്ദുള്ളകുഞ്ഞി,എസ്.മുഹമ്മദ്,പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഫാറൂഖ് കൊല്ലടുക്ക,മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സഹീര്‍ ആസിഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
keywords-na nellikkunnu-deepika-trow bal
keywords-na nellikkunnu-deepika-trow bal
Post a Comment
0 Comments