കാസർകോട്:(www.evisionnews.in) രാജ്യത്ത് കന്നുകാലികളുടെ കശാപ്പിന് നിരോധനം ഏർപ്പെടുത്തുക വഴി കേന്ദ്ര സർക്കാർ ചെയ്തത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുൾ റഹ്മാൻ പറഞ്ഞു.
എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഭരണകൂടം നിയന്ത്രിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും, ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ എസ് ടി യു മുൻപന്തിയിലുണ്ടാകുമെന്നും അബ്ദുൾ റഹ്മാൻ പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ കന്നുകാലി കച്ചവട-കശാപ്പ് നിരോധനത്തിനെതിരെ മീറ്റ് വർക്കേഴ്സ് യൂണിയൻ (എസ്ടിയു) കാസർകോട് മേഖല കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അബ്ദുൾ റഹ്മാൻ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു, ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഇടനീർ, എൻ.എ അബ്ദുൽ ഖാദർ ,ബി.കെ അബ്ദുസമദ്, മുത്തലിബ് പാറക്കെട്ട്, മൊയ്തീൻ കൊല്ലമ്പാടി, ടി.പി മുഹമ്മദ് അനീസ് , ആമു തായൽ, പി ഡി എ റഹ്മാൻ, എസ് എം അബ്ദുൾ റഹ്മാൻ, സുബൈർ മാര, മൻസൂർ മല്ലത്ത്, മുഹമ്മദ് കുഞ്ഞി കടവത്ത്, സി.പി ശംസു, ഹാരിസ് തായൽ, സി ടി റിയാസ്, ഖലീൽ പടിഞ്ഞാർ, ഹനീഫ് ചൗക്കി, അഷ്റഫ് മുതലപ്പാറ, ടി അബ്ദുൽ മുനീർ, ബഷീർ എരിയാൽ, കാദർ ചെമ്മനാട് ,മുഹമ്മദ് പള്ളം, അബ്ദുല്ല ആലമ്പാടി പ്രസംഗിച്ചു.
keywords-stu-kasaragod-a abdul rahman
keywords-stu-kasaragod-a abdul rahman
Post a Comment
0 Comments