കാസർകോട് :(www.evisionnews.in) 'ഖുര്‍ആന്‍ സുകൃതങ്ങളുടെ വചനപ്പൊരുള്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന റമദാന്‍ ക്യാംപയിന്റെ ഭാഗമായി ജില്ല കമ്മിറ്റി നടത്തുന്ന റമദാന്‍ പ്രഭാഷണം കാസര്‍കോട് പുതിയ ബസ്റ്റാന്‍ പരിസത്ത് പ്രത്യേകം സജ്ജമാക്കിയ ശംസുല്‍ ഉലമ നഗറില്‍ സമാപിക്കും.വിശുദ്ധ റമദാന്റെ ആത്മീയ നിവൃതിയില്‍ പ്രഭാഷണം ശ്രവിക്കാനും ദുആ മജ്‌ലിസില്‍ പങ്കെടുക്കാനും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.എസ്.വൈ.എസ് ജില്ല ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി രണ്ടാംദിന പരിപാടി ഉദ്ഘാടനം ചെയ്തു. സലാം ഫൈസി പേരാല്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍ കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ചെങ്കളം അബ്ദുല്ല ഫൈസി, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാർ, സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, സി കെ കെ മാണിയൂര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ധീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, ഇബ്രാഹിം ഹാജി കുണിയ, ബാവഹാജി മേല്‍പറമ്പ്, എസ് പി സലാഹുദ്ധീന്‍, കണ്ണൂര്‍ അബ്ദുല്ല, മൂസ ഹാജി ചേരൂര്‍, ബദ്‌റുദ്ധീന്‍ ചെങ്കള, എംഎ ഖലീല്‍, സിബി അബ്ദുല്ല ഹാജി ചെങ്കള, കെ എം സൈനുദ്ധീന്‍ ഹാജി, ബശീര്‍ ദാരിമി, ടി എം എ റഹ്മാന്‍ തുരുത്തി, സിറാജുദ്ധീന്‍ ഖാസി ലൈന്‍, സിദ്ധീഖ് അസ്ഹരി, നാഫിഹ് അസ്അദി, കജ മുഹമ്മദ് ഫൈസി, മുഹമ്മദ് കുഞ്ഞി തുരുത്തി, ശരീഫ് നിസാമി മുഗു, ഇസ്മായില്‍ മച്ചംപാടി, ദാവൂദ് ഹാജി ചിത്താരി, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, പാണലം അബ്ദുല്ല മൗലവി, ഇര്‍ഷാദ് ഹുദവി ബെദിര, ഹാരിസ് ഗാളിമുഖം സംബന്ധിച്ചു. ജില്ല സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ് സ്വാഗതം പറഞ്ഞു. ഞായാഴ്ച്ച ആയിരങ്ങള്‍ പങ്കെടുക്കുന്ന മജ്‌ലിസുന്നൂറോടെ റമദാന്‍ പ്രഭാഷണത്തിനു സമാപനം കുറിക്കും. സമാപനം ഖാസി എം.എ ഖാസി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മജ്‌ലിസിന്നൂര്‍ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മജ്‌ലിസുന്നൂറിന്റെ ജില്ല സംഗമമായി സംഗമമായി മാറും. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി പ്രഭാഷണം നടത്തും. ജില്ല കമ്മിയുടെ ഈ വര്‍ഷത്തെ ശംസുല്‍ ഉലമ അവാര്‍ഡ് കെ.കെ അബ്ദുല്ല ഹാജി ഖത്തറിന് നല്‍കും. സമസ്ത പൊതുപരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഏഴാംതരത്തില്‍ റാങ്ക് നേടിയ ചട്ടഞ്ചാലിലെ അലീമ ഫിദ്‌യയ്ക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ സ്‌നോഹോപഹാരം നല്‍കും.
keywords-skssf-kasaragod-ramadan
keywords-skssf-kasaragod-ramadan
Post a Comment
0 Comments