Type Here to Get Search Results !

Bottom Ad

ഫാസിസം നമ്മുടെ വീട്ടുമുറ്റത്തെത്തി:പ്രൊഫ. എം എ റഹ്‌മാൻ

കാഞ്ഞങ്ങാട്:(www.evisionnews.in) ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഫാസിസം വിവിധ രൂപത്തിലും ഭാവത്തിലും നമ്മുടെ വീട്ടുമുറ്റത്തും എത്തുകയാണെന്ന് ഓടക്കുഴൽ അവാർഡ് ജേതാവും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ പ്രൊഫ. എം എ റഹ്‌മാൻ പറഞ്ഞു. യുവകലാസാഹിതി കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം കൈയിൽ ഇല്ലാത്ത സ്ഥലങ്ങളിൽ ബുൾഡോസർ പോലെയാണ് ഫാസിസം വരുന്നത്. രാജ്യത്തെ മറ്റിടങ്ങളിലെല്ലാം മെട്രോ ഉദ്‌ഘാടനം ചെയ്തത് ആ നാട്ടിലുള്ളവർ തന്നെയായിരുന്നു. കേരളത്തിലാകുമ്പോൾ ഉദ്‌ഘാടനത്തിന് കേന്ദ്രത്തിൽ നിന്ന് ആളുവരണം എന്നുവരുന്നു. ജനങ്ങളെ വല്ലാത്ത ഭയം വേട്ടയാടുകയാണ്. സമാധാനത്തോടെ കഴിയുന്ന ജനങ്ങൾക്കിടയിൽ ഭയം ഉദ്പാദിപ്പിക്കുകയാണ് ഫാസിസ്റ്റ് ശക്തികൾ. ജൈവ വൈവിധ്യങ്ങളുടെ കലവറയായ കാസർകോട് ജില്ലയിലേക്ക് പല രൂപത്തിലാണ് ഫാസിസം വരുന്നത്. ഫാസിസ്റ്റ് ശക്തികളുടെ വെല്ലുവിളി ഇന്ത്യാരാജ്യം അതിജീവിക്കും. സാംസ്ക്കാരിക വൈവിധ്യത്തെ തകർക്കാൻ ആർക്കും കഴിയില്ല. ഭാവിയിൽ ഇന്ത്യക്ക് വഴികാട്ടിയായി മാറുന്നത് കേരളം ആയിരിക്കുമെന്നും എം എ റഹ്‌മാൻ പറഞ്ഞു. പരിപാടിയിൽ ഡോ.അജയകുമാർ കോടോത്ത്  അധ്യക്ഷത വഹിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യ മത്സര വിജയികൾക്കും അവാർഡ് ജേതാക്കൾക്കും എം എ റഹ്‌മാൻ ഉപഹാരം സമ്മാനിച്ചു. കെ. ബാലകൃഷ്ണൻ, അഡ്വ. ടി വി രാജേന്ദ്രൻ, പി. മുരളീധരൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡോ.വിപിൻ ചന്ദ്രൻ സ്വാഗതവും കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.



keywords-ma rahman-against fasism




               




Post a Comment

0 Comments

Top Post Ad

Below Post Ad