കാസര്‍കോട്:(www.evisionnews.in) ഗാരേജില്‍ ബൈക്കിന് കാറ്റടിക്കാനെത്തിയ മൊഗ്രാല്‍പുത്തുര്‍ കുന്നി ൽ സ്വദേശിയും വ്യാപാരിയുമായ ബി.എസ്. നസീബി(25)നെ ആക്രമിച്ച കേസിൽ രണ്ട് പേര്‍ റിമാണ്ടില്‍.വിദ്യാനഗറിലെ കെ. പ്രശാന്ത്(22), അണങ്കൂരിലെ കെ. അഭിഷേക് (22) എന്നിവരെയാണ് കോടതി റിമാണ്ട് ചെയ്തത്.കഴിഞ്ഞ ദിവസമാണ് കറന്തക്കാട്ടെ ഗാരേജിൽ വെച്ച് നസീബിന് നേരെ അക്രമം ഉണ്ടായത്.മൂന്നംഗ സംഘം ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ വലയിലായി. ഇയാളുടെ അറസ്റ്റ് ഉടനുണ്ടായേക്കും.
Post a Comment
0 Comments