Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രി ജില്ലാ സെക്രട്ടറിയുടെ നിലവാരത്തിൽ പ്രവർത്തിക്കുന്നു;സി.കെ.പത്മനാഭന്‍

കാഞ്ഞങ്ങാട്:(www.evisionnews.in) മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലസെക്രട്ടറിയുടെ നിലവാരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്‍ പറഞ്ഞു. 
സിപിഎം അക്രമ രാഷ്ടീയത്തിനെതിരെ മര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി കാഞ്ഞങ്ങാട് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കല്ലുവെച്ച നുണ പ്രചരിപ്പിച്ചാണ് കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സിപിഎം അക്രമം നടത്തിയിട്ടുള്ളത്. അഴിഞ്ഞാടുന്ന പ്രവര്‍ത്തകര്‍ക്ക് മൂക്ക് കയര്‍ ഇടുന്നതിനുപകരം പ്രോത്സാഹനം നല്‍കുകയാണ് മുഖ്യമന്ത്രി.കേരളത്തില്‍ ആഭ്യന്തര കലാപത്തിന് കോപ്പുകൂട്ടുകയാണ് പിണറായി വിജയന്‍. പോലീസിനെപോലും മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടകളാക്കിമാറ്റിയിരിക്കുകയാണ്.സിപിഎം കൊലയാളി സംഘങ്ങളുടെ ഫാസിസ്റ്റ് അക്രമത്തിനെതിരെ പുതിയൊരു മുന്നണി ഉയര്‍ന്ന് വരണമെന്നും സി.കെ.പത്മനാഭന്‍ പറഞ്ഞു.പരിപാടിയില്‍ രാഷ്ട്രിയ സ്വയംസേവക സംഘം കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്സ്യന്‍ കെ.ബി.പ്രജില്‍ അധ്യക്ഷത വഹിച്ചു. 
ബിജെപി മുതിര്‍ന്ന നേതാവ് മടിക്കൈ കമ്മാരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായക്, ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ബിഡിജെസ് ജില്ല പ്രസിഡന്റ് ഗണേഷ് പാറക്കട്ട, കേരളകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ തണ്ണോട്ട്, ആര്‍എസ്എസ് ജില്ല കാര്യവാഹ് ശ്രീജിത്ത് മീങ്ങോത്ത്, എബിവിപി ജില്ല ജോ.കണ്‍വീനര്‍ ശ്രീഹരി, ബിഎംഎസ് ജില്ല സെക്രട്ടറി കൃഷ്ണന്‍, ബലഗോകുലം ജില്ല വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ഹിന്ദു ഐക്യവേദി ജില്ല സംഘടന സെക്രട്ടറി രാജന്‍ മുളിയാര്‍, ജില്ല ജന സെക്രട്ടറി ഷിബിന്‍, കുഞ്ഞിക്കണ്ണന്‍ കാരക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. 

ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും ആര്‍എസ്എസ് ജില്ല സഹകാര്യവാഹ് സതീശന്‍ നന്ദിയും പറഞ്ഞു.



keywords-bjp-kanhangad-against chief minister-ck pathmanabhan

Post a Comment

0 Comments

Top Post Ad

Below Post Ad