Type Here to Get Search Results !

Bottom Ad

കുമ്പളയിൽ റീടാറിങ്‌ നടത്തിയ റോഡ് തകർന്നു:പ്രതിഷേധവുമായി ഡി. വൈ. എഫ്. ഐ.

കുമ്പള :(www.evisionnews.in)രണ്ട് മാസം മുമ്പ് റീടാറിങ്‌ നടത്തിയ റോഡ് തകർന്നു. കുമ്പള, കുണ്ടങ്കാരടുക്ക ലക്ഷം വീട് കോളനി റോഡാണ് കനത്ത മഴയിൽ ഒലിച്ചു പോകുന്നത്. നിർമ്മാണ പ്രവൃത്തിയിലെ അപാകതയാണ് റോഡ് തകർച്ചക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി ഡി. വൈ. എഫ്. ഐ. മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി പ്രതിഷേധവുമായി  രംഗത്തെത്തി.നിർമ്മാണത്തിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിനു പരാതി  നൽകുമെന്ന് ഡി. വൈ. എഫ്. ഐ നേതാക്കൾ അറിയിച്ചു.



keywords-kumbala-road broken-dyfi

Post a Comment

0 Comments

Top Post Ad

Below Post Ad