Type Here to Get Search Results !

Bottom Ad

മത- ഭൗതിക വിദ്യഭ്യാസ രംഗത്തെ സ്ത്രീ മുന്നേറ്റം പുതിയ പ്രതീക്ഷ നൽകുന്നു: കെ ബി എം ശരീഫ്

ചട്ടഞ്ചാൽ:(www.evisionnews.in) മത- ഭൗതിക വിദ്യഭ്യാസ മേഖലയിൽ സ്ത്രീ മുന്നേറ്റം പുതിയ പ്രതീക്ഷകൾ നൽകുന്നതായി ഉദുമ സി എച്ച് സെന്റർ ചെയർമാൻ കാപ്പിൽ കെ ബി എം ശരീഫ് പറഞ്ഞു.സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ് ഏഴാം തരം പൊതു പരീക്ഷയിൽ ദേശിയാടിസ്ഥാനത്തിൽ ഒന്നാം റാങ്ക് നേടിയ ചട്ടഞ്ചാലിലെ ടി.ടി.അലീമത്ത് ഫിദിയക്ക് ഉദുമ സി എച്ച് സെൻ്ററിൻ്റെ സ്നോഹപഹാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിൽ വിദ്യഭ്യാസ രംഗത്ത് പെൺകുട്ടികളുടെ മുന്നേറ്റം ആശാവഹമാണ്.സി എച്ച് മുഹമ്മദ് കോയയുടെ സ്വപ്നങ്ങളാണ് യഥാർത്ഥ്യമായി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചട്ടഞ്ചാലിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി ഡി കബീർ, ചട്ടഞ്ചാൽ ജമാഹത്ത് ജന. സെക്രട്ടറി ബാഡൂർ ലെത്തീഫ് ഹാജി, സി എച്ച് സെൻ്റർ ഭാരാവാ ഹികളായ എം എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, റൗഫ് ബാവിക്കര, എം എ നജീബ്, മുസ്ലിം ലീഗ് ചട്ടഞ്ചാൽ വാർഡ് സെക്രട്ടറി സെക്രട്ടറി ഖാദർ കണ്ണമ്പള്ളി,യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ആഷിഫ് മാളിക, ടി ടി അഷറഫ് തുടങ്ങിയവർ സംബന്ധിച്ചു.


keywords-kbm shareef-uduma ch centre

Post a Comment

0 Comments

Top Post Ad

Below Post Ad