Type Here to Get Search Results !

Bottom Ad

എ. ബി.സി.പദ്ധതി: ജില്ലയിൽ 1215 നായ്ക്കളെ വന്ധ്യംകരിച്ചു

കാസർകോട്: മിഷന്‍ എ.ബി.സി കാസര്‍കോട് പദ്ധതിയില്‍ മെയ് 31 വരെ 1215 നായ്ക്കളെ വന്ധ്യംകരിച്ചു. മെയ് മാസം മാത്രം 120 നായ്ക്കളെയും വന്ധ്യംകരിച്ചതായും കാസര്‍കോട് എ.ബി.സി സെന്ററില്‍ നടന്ന മോണിറ്ററിംഗ് കമ്മറ്റി യോഗം വിലയിരുത്തി. വന്ധ്യംകരിച്ച നായ്ക്കളുടെ വിവരം ചുവടെ ചേര്‍ക്കുന്നു. കാസര്‍കോട് മുനിസിപ്പാലിറ്റി 296, ബദിയടുക്ക 138,ചെമ്മനാട് 30, ചെങ്കള 53, കുമ്പള 187, മധൂര്‍ 138, മൊഗ്രാല്‍ പുത്തൂര്‍ 53, മംഗല്‍പാടി 43, മുളിയാര്‍ 55, ഉദുമ 148, പളളിക്കര 74 എന്നിങ്ങനെ ആകെ 1215 നായ്ക്കളെയാണ് ഇതുവരെ വന്ധ്യംകരിച്ചത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച സഹകരണം ലഭിച്ചതിനാല്‍ ഉദുമ, പളളിക്കര പഞ്ചായത്തുകളില്‍ പദ്ധതി നല്ലരീതിയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിച്ചതായി യോഗം വിലയിരുത്തി.പെരിയ,അജാനൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ഷെഡ്യൂളുകള്‍ ലഭിക്കുന്ന മുറയ്ക്ക് എ.ബി.സി യുടെ പ്രവർത്തനം വ്യാപിപ്പിക്കും. തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ പുതിയതായി എ.ബി.സി കേന്ദ്രം തുടങ്ങുതിനായി, പഞ്ചായത്തിലെ മൃഗാശുപത്രിയുടെ പഴയ കെട്ട ടം അറ്റകുറ്റപണി ചെയ്യും. 

യോഗത്തില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ , ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.വി.ശ്രീനിവാസന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.കെ.എം.കരുണാകര ആല്‍വ, ജില്ലാ പഞ്ചായത്ത് സെക്ര'റി പി.നന്ദകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.അബ്ദുള്‍ ഖാദര്‍ , എ.ഡി.സി.പി ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ ഡോ.പി.നാഗരാജ്, ജില്ലാ മൃഗസംരക്ഷണ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ജി.കെ.മഹേഷ എന്നിവര്‍ സംസാരിച്ചു.


keywords-abc project-street dog

Post a Comment

0 Comments

Top Post Ad

Below Post Ad