Type Here to Get Search Results !

Bottom Ad

സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ അനുമതി വേണ്ട; എക്‌സൈസ് ഇടപെടരുതെന്നും ഹൈക്കോടതി

Top Post Ad


കൊച്ചി : (www.evisionnews.in) സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി വേണ്ടെന്നു ഹൈക്കോടതി. വീടുകളിലെ പരിപാടികളില്‍ മദ്യം ഉപയോഗിച്ചാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇടപെടരുത്. ഇവിടെ വില്‍പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ ലൈസന്‍സ് ആവശ്യമാണ്. ഇതിന് 50,000 രൂപയാണ് ഫീസ്. അനുമതി ഇല്ലാത്തിടത്തു പരിശോധന നടത്താനും മദ്യം വിളമ്പുന്നവരെ അറസ്റ്റ് ചെയ്യാനും നിലവില്‍ സാധിക്കും. ഈ നിബന്ധനയാണു ഹൈക്കോടതി റദ്ദാക്കിയത്. അനുവദനീയമായ അളവില്‍ മാത്രമേ മദ്യം കൈവശം വയ്ക്കാവൂവെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

അതേസമയം, ത്രീ സ്റ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് നല്‍കി സര്‍ക്കാര്‍ പുതിയ മദ്യനയം തീരുമാനിച്ച സാഹചര്യത്തിലാണു ഹൈക്കോടതി വിധി എന്നതു ശ്രദ്ധേയമാണ്. ബാര്‍ ലൈസന്‍സ് ലഭിച്ച ഹോട്ടലുകളിലെ ബാന്‍ക്വറ്റ് ഹാളുകളില്‍ മദ്യം വിളമ്പുന്നതിന് ഓരോ തവണയും പ്രത്യേകം അനുമതി വാങ്ങണമെന്നു മദ്യനയത്തില്‍ നിര്‍ദേശിച്ചിരുന്നു. ഈ നിബന്ധന മൈസ് (മീറ്റിങ്‌സ്, ഇന്‍സെന്റീവ്‌സ്, കോണ്‍ഫെറന്‍സസ്, എക്‌സിബിഷന്‍സ്) ടൂറിസത്തിനു തിരിച്ചടിയാകുമെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഹൈക്കോടതി വിധിയുടെ ചുവടുപിടിച്ച് ഈ നിബന്ധന പിന്‍വലിക്കുമോ എന്നാണു ടൂറിസം മേഖല ഉറ്റുനോക്കുന്നത്

Below Post Ad

Post a Comment

0 Comments