ജിദ്ദ : ഫാസിസത്തിന്റെ കറുത്ത കൈകള്‍ ഇന്ത്യയുടെ ജനാധിപത്യ മതേതര ചിന്താധാരകളെ തകര്‍ക്കുമാറ് അഴിഞ്ഞാടുന്ന അവസ്ഥയാണ് പുതുതായി കന്നുകാലികളെ വില്‍ക്കുന്നതിനും വളര്‍ത്തുന്നതിനും കൊണ്ട് പോകുന്നതിനും കശാപ് ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പെടുത്തികൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നതെന്ന് കെഎം സി സി ജിദ്ദ കാസര്‍കോട്് ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
പട്ടിക ജാതി പട്ടിക വര്‍ഗ പിന്നോക്ക വിഭാഗങ്ങളുടെ ഭക്ഷണ രീതികളെയും തൊഴില്‍ മേഖലകളെയും വിശ്വാസ പ്രമാണങ്ങളെയും തകര്‍ക്കുന്നതിനു വേണ്ടിയുള്ള സവര്‍ണ്ണ ഫാസിസ്റ്റുകളുടെ നയങ്ങള്‍ വലിയൊരു ജന വിഭാഗത്തിന്‍ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ മുഴുവന്‍ മതേതര ശക്തികളും ഒന്നിച്ചു പോരാടണമെന്ന് യോഗം വിലയിരുത്തി .
പരിശുദ്ധ റമളാനില്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനത്തനത്തിനു മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും യോഗം ആവിശ്യപെട്ടു. അനാകിസ് മാര്‍സിന്‍ പ്ലാസയില്‍ ചേര്‍ന്ന യോഗം കെ എം സി സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രണ്ടഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട്ണ്ട ഹസന്‍ ബത്തേരി അധ്യക്ഷത വഹിച്ചു.അബ്ദുല്‍ കാദര്‍ മിഹ്രാജ് , അബൂബക്കര്‍ ദാരിമി ആലംപാടി,ഇബ്രാഹീം ഇബ്ബു,ശുക്കൂര്‍ ഹാജി അതിഞ്ഞാല്‍ , ബഷീര്‍ ചിത്താരി, റഹീം പള്ളിക്കര,ജലീല്‍ ചെര്‍ക്കള,കാദര്‍ ചെര്‍ക്കള,ഇര്‍ഷാദ് കെ.എം,ബഷീര്‍ ബായാര്‍,മുഹമ്മദ് അലി ഒസങ്കടി,നസീര്‍ പെരുമ്പള,ബുനിയാം ഒറവങ്കര,സമീര്‍ ചേരങ്കൈ, അബ്ദുള്ള ചന്തേര തുടങ്ങിയവര്‍ സംബന്ധിച്ചു അബ്ദുള്ള ഹിറ്റാച്ചി സ്വാഗതം പറഞ്ഞു
Post a Comment
0 Comments