കാസര്‍കോട്(www.evisionnews.in): ജില്ലയില്‍ പലതരത്തിലുള്ള പനികള്‍ പടരുന്നു. ഒരാള്‍ മരിച്ചു. ഒന്‍പതുപേര്‍ക്കു ഡങ്കിപ്പനിയും മൂന്നുപേര്‍ക്ക് എച്ച്-1 എന്‍-1 പനിയും സ്ഥിരീകരിച്ചു.
ബെള്ളൂരില്‍ ജലനിധിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലിക്കെത്തിയ തമിഴ്‌നാട് തൃശ്ശിനാപ്പള്ളി, കരൂര്‍ സ്വദേശി പെരുമാള്‍ (60) ആണ് ഇന്നു രാവിലെ മരിച്ചത്. രണ്ടു ദിവസമായി പനി ബാധിച്ച് കിടപ്പിലായിരുന്നു. ഇന്നു രാവിലെ നില ഗുരുതരമായതോടെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതയായ കമലയാണ് ഭാര്യ. ഭാസ്‌ക്കര്‍, ചിന്നസ്വാമി, വള്ളി, സില്‍ക്ക് മക്കള്‍.ജനറല്‍ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയവരില്‍ ആറു പേര്‍ക്ക് ഡങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചു. നിജേഷ് പരപ്പ (28), എട്ടിക്കുളത്തെ ബാലകൃഷ്‌ണന്‍ (48), ചൗക്കിയിലെ വിജയ (30),ചാമക്കൊച്ചിയിലെ നളിനി, ബന്തടുക്ക പരപ്പയിലെ സരോജിനി എന്നിവര്‍ക്കാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്.16 വയസു മുതല്‍ 61 വയസുവരെയുള്ള മൂന്നുപേര്‍ക്ക് എച്ച്-1 എന്‍-1 പനിയും സ്ഥിരീകരിച്ചു. ചികിത്സാ സൗകര്യം ഇല്ലാത്തതിനാല്‍ ഇവരെ ജനറല്‍ ആശുപത്രിയില്‍ നിന്നു തിരിച്ചയച്ചു. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 120 പേരില്‍ മൂന്നുപേര്‍ക്കു കൂടി ഡങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചു. ബളാല്‍, അരിങ്കല്ലിലെ നാരായണന്‍ (40), ചെമ്പഞ്ചേരിയിലെ കുഞ്ഞിരാമന്‍ (54), മടിക്കൈയിലെ ബ്രിജേഷ് (23) എന്നിവര്‍ക്കാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്.
Post a Comment
0 Comments