കൊച്ചി :(www.evisionnews.in) കെഎസ്ആർടിസിയിൽ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് പുനസ്ഥാപിക്കണമെന്ന് ഹൈക്കോടതി. സ്വാശ്രയ, അൺ എയ്ഡഡ് കോളജ് വിദ്യാർഥികൾക്കും ഇളവു നല്‍കണമെന്നും കോടതി നിർദേശിച്ചു. എംഎസ്എഫിന്റെ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ്. ഈ അധ്യയനവര്‍ഷം മുതല്‍ ഇളവു നല്‍കില്ലെന്നായിരുന്നു കെഎസ്ആർടിസിയുടെ നിലപാട്. സാമ്പത്തിക പ്രതിസന്ധി മൂലമായിരുന്നു കെഎസ്ആർടിസിയുടെ തീരുമാനം.
സ്വാശ്രയ, അൺ എയ്ഡഡ് കോളജ് വിദ്യാർഥികൾക്കു യാത്രാ ഇളവിന് അർഹതയുണ്ടെന്നു ഹൈക്കോടതി പറഞ്ഞു. യാത്രാ സൗജന്യം ആവശ്യമുള്ളവർ ഉടൻതന്നെ അപേക്ഷ സമർപ്പിക്കണമെന്നും അർഹതയുള്ളവർക്ക് അത് അനുവദിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
Post a Comment
0 Comments