കാസർകോട് :(www.evisionnews.in)വ്യാജ പ്രചരണങ്ങൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി.ബി അബ്ദുൽ റസാഖ് എം.എൽ.എ. ശക്തമായ ഭാഷയിലാണ് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ എം എൽ എ പ്രതികരിച്ചിരിക്കുന്നത്. ജനാധിപത്യ രീതിയിൽ മത്സരിച്ച് പരാജയപ്പെടുത്താൻ സാധിക്കാത്തതിന്റെ അമർഷമാണ് ഇതെല്ലാം. വ്യാജ വാർത്തകൾ പടച്ചുണ്ടാക്കി വ്യാപകമായി പ്രചരിപ്പിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുവാനാണ് ചിലർ ശ്രമിക്കുന്നതെന്ന് പി ബി അബ്ദുൾറസാഖ് എം എൽ എ പോസ്റ്റിലൂടെ പറയുന്നു. രാജി വെച്ച് ഉപതിരഞ്ഞെടുപ്പിന് ശ്രമിക്കുന്നു എന്ന തരത്തിൽ വ്യാപകമായി പ്രചരിച്ച വാർത്തകളാണ് എം എൽ എ യെ രോഷാകുലനാക്കിയിരിക്കുന്നത്.ഇതിനെതിരെ കാസർകോട്ട് പത്രസമ്മേളനം വിളിച്ചതിന് തൊട്ടു പിന്നാലെയാണ് തന്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹം ആരോപണങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുന്നത്.എം എൽ യുടെ പോസ്റ്റ് ഒരു രാഷ്ട്രീയ യുദ്ധത്തിനാണ് അരങ്ങൊരുക്കിയിരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
സോഷ്യൽ മീഡിയ നിറയെ കിംവദന്തികളാണ്.. ജനാധിപത്യ രീതിയിൽ മത്സരിച്ച് പരാചയപ്പെടുത്താൻ സാധിക്കാത്തതിന്റെ അമർഷമാണ് ഇപ്പോൾ വ്യാജ വാർത്തകൾ പടച്ചുണ്ടാക്കി വ്യാപകമായി പ്രചരിപ്പിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി ചിലർ പ്രകടിപ്പിക്കുന്നത്.. തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടി വിജയിക്കാൻ എന്റെ പ്രസ്ഥാനം ശ്രമിക്കാറില്ല; അത് ആരാണ് ചെയ്യാറുള്ളതെന്ന് ബുദ്ധിയുള്ള ആർക്കും മനസ്സിലാകും..
സത്യം എന്റെ കൂടെയാണെന്നതിനാൽ കോടതി വിധി വരുന്നതിന് മുമ്പേ വെപ്രാളപ്പെടേണ്ട ഒരു കാര്യവും എനിക്കില്ല.. സത്യം ജയിച്ച ബദർ ദിനമാണിന്ന്, എന്നും സത്യം ജയിക്കുമെന്ന വിശ്വാസമേ എനിക്കുള്ളൂ.. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാലും രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അങ്ങേയറ്റം വിശ്വസിക്കുന്നതിനാലും കോടതിയുടെ നടപടികൾ അവസാനിക്കുന്നത് വരെ നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.
keywords-pb abdul rasaque-fb post
keywords-pb abdul rasaque-fb post
Post a Comment
0 Comments