കാസര്‍കോട് : (www.evisionews.in) ഭൂമിയില്‍ അവശേഷിക്കുന്ന മൂന്നു ശതമാനം ശുദ്ധജലത്തിന് വേണ്ടിയുളള മത്സര ഓട്ടത്തിലാണ് നാടും, നഗരവും എവിടെ നോക്കിയാലും വെളളം കൊണ്ടു പോകുന്ന വാഹനങ്ങളാണ് മനുഷ്യന്റയും, മറ്റു ജീവജാലങ്ങളുടെയും ജീവന്റെ മുഖ്യ ഘടകമായ ജലത്തിന്റെ ഇല്ലായ്മ ഈ വേനല്‍ കാലം സമ്മാനിച്ചത് കഠിനമായ പരീക്ഷണമാണ്, അത് കൊണ്ട് ഭാവിയില്‍ ജല ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും, മഴയില്‍ നിന്നും ലഭിക്കുന്ന ശുദ്ധജലം ഒഴുക്കി കളയാതെ സൂക്ഷിക്കുന്നതിനും വേണ്ടി മഴക്കാലത്ത് മഴ കുഴികള്‍ നിര്‍മ്മിച്ച് ജലം സംരക്ഷിക്കണമെന്ന് മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് അഡ്വ: വി എം മുനീര്‍ പറഞ്ഞു ,
ല കോണ്‍വിവന്‍സിയ, കാമ്പയിന്റെ ഭാഗമായി മുനിസിപ്പല്‍ യൂത്ത് ലീഗ് തായലങ്ങാടി സീവ്യൂ പാര്‍ക്കില്‍ സംഘടിപ്പിച്ച ജലസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, പരിസ്ഥിതി പ്രവര്‍ത്തകനും ഗവണ്‍മെന്റ് കോളേജ് മുന്‍ പ്രിന്‍സിപ്പാളുമായ പി ഗോപിനാഥന്‍ സര്‍ മുഖ്യാഥിതിയായിരുന്നു, യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് ഹക്കിം അജ്മല്‍ തളങ്കര അദ്ധ്യക്ഷത വഹിച്ചു, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, സെക്രട്ടറി എം എ നജീബ്, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ബാസ് ബീഗം, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, സെക്രട്ടറി അബ്ദുറഹ്മാന്‍ തൊട്ടാന്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രടറി ഖാലീദ് പച്ചക്കാട്, എം എസ് എഫ് ജില്ലാ സെക്രട്ടറി സി ഐ ഹമീദ്, മണ്ഡലം ട്രഷറര്‍ സഹദ് ബാങ്കോട്, മുനിസിപ്പല്‍ എംഎസ്എഫ് പ്രസിഡണ്ട് റഫീഖ് വിദ്യാനഗര്‍, സെക്രടറി ഖലീല്‍ അബൂബക്കര്‍ ,കര്‍ഷക സംഘം മണ്ഡലം വൈസ് പ്രസിഡണ്ട് ഹമീദ് ചേരങ്കൈ, നഗരസഭാ മെമ്പര്‍ മുജീബ് തളങ്കര മുനിസിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികളായ ജലീല്‍ അണങ്കൂര്‍, മൊയ്തീന്‍ കുഞ്ഞി തളങ്കര, തായലങ്ങാടി ശാഖ ഭാരവാഹികളായ അജീര്‍ തായലങ്ങാടി, മുജീബ് തായലങ്ങാടി, ഇര്‍ഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു, മുനിസിപ്പല്‍ യൂത്ത് ലീഗ് സെക്രടറി റഷീദ് തുരുത്തി സ്വാഗതവും, ട്രഷറര്‍ നൗഫല്‍ തായല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments