ദുബൈ (www.evisionnews.in): ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ട്രാവല്‍ സ്‌കീം ആരംഭിച്ചു. ഇതോടെ യാത്രക്ക് പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടി പൂര്‍ത്തിക്കരിക്കാം. 'എമിറേറ്റ്സ് സ്മാര്‍ട്ട് വാലറ്റ്' എന്ന പേരിലുള്ള പുതിയ സ്മാര്‍ട്ട് സംരംഭം യാത്രയുടെ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും. ദുബൈ എയര്‍പോര്‍ട്ട് മൂന്നിലാണ് ഈ പുതിയ നടപടി ക്രമം ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ സ്മാര്‍ട്ട് യാത്ര സംവിധാനമാണ് എമിറേറ്റ്സ് സ്മാര്‍ട്ട് വാലറ്റ്'. കഴിഞ്ഞ ദിവസം ദുബൈ ഡെപ്യൂട്ടി ചീഫ് ഓഫ് പോലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി, ലെഫ്റ്റനന്റ് ജനറല്‍ ധാഹി ഖല്‍ഫാന്‍ തമീമും ദുബൈ എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയും ചേര്‍ന്ന്് പദ്ധതി ഉദ്ഘാടനം ചെയ്തു.
ദുബൈ എയര്‍പോര്‍ട്ടിലൂടെയുള്ള എല്ലാ യാത്രാസംവിധാനങ്ങളും നൂതന സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് ദുബൈ എമിഗ്രേഷന്‍ വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. യാത്രക്കാരുടെ വ്യക്തിവിവരങ്ങള്‍, എമിറേറ്റ്സ് ഐഡി, പാസ്പോര്‍ട്ട് വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് നടപ്പിലാക്കുന്ന സ്മാര്‍ട്ട് പദ്ധതിയുടെ ആദ്യഘട്ടമാണിത്. ഈ നടപടി പ്രകാരം 9 മുതല്‍ 12 സെക്കന്റുകള്‍ക്കുള്ളില്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിക്കരിക്കാം കഴിയും.
സ്മാര്‍ട്ട് വാലറ്റ് നടപടി യാത്രക്കാരുടെ സമയം ലാഭിക്കുകയും അവരുടെ രേഖകളും പാസ്‌പോര്‍ട്ടും സംരക്ഷിക്കുകയും ചെയ്യും. യാത്രക്കാര്‍ എയര്‍പോര്‍ട്ടിലുള്ള സ്മാര്‍ട്ട് ഗേറ്റുകളില്‍ സ്മാര്‍ട്ട്‌ഫോണിലുള്ള ആപ്പ് ഉപയേഗിച്ചാണ് യാത്ര സാധ്യമാകുന്നത്. ഇതിനപ്പം വിരലടയാളവും സ്‌കാന്‍ ചെയ്യണം. പൊതുജനങ്ങള്‍ക്ക് ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യാം. 'അപ്ലിക്കേഷന്‍ സുരക്ഷിതമാണ്. നിരവധി സുരക്ഷാ പരിശോധനകളുണ്ട്. ആപ്ലിക്കേഷനെ ഹാക്കിംഗും ദുരുപയോഗം ചെയ്യാനും കഴിയാത്ത രീതിയിലാണ് ഇതിന്റെ നിര്‍മിതിയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Post a Comment
0 Comments