നീലേശ്വരം: (www.evisionnews.in) നീലേശ്വരം കരിന്തളം സ്വദേശിനികളായ കാണാതായ പെണ്‍കുട്ടികളെ ഗുരുവായൂരില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ 16 ഉം 18 ഉം വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിഭ്രാന്തിയിലായി. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കി.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പെണ്‍കുട്ടികള്‍ ഗുരുവായൂരില്‍ ഉള്ളതായി വിവരം ലഭിച്ചു. ഗുരുവായൂര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളെ തിരിച്ചുകൊണ്ടുവരുന്നതിനും നീലേശ്വരത്തുനിന്നും പോലീസ് ഗുരുവായൂരിലേക്ക് പോയിട്ടുണ്ട്.
Post a Comment
0 Comments