റിയാദ് : (www.evisionnews.in) സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ മകനും ഉപ കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെ (31) പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചു. സൗദി പ്രതിരോധമന്ത്രി കൂടിയായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനു കിരീടാവകാശി പദവിക്കൊപ്പം ഉപ പ്രധാനമന്ത്രി പദവിയും കൂടി നല്കി. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെ മാറ്റിയാണു പുതിയ നിയമനം. അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനെ ആഭ്യന്തരമന്ത്രിയും അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍സാലിം രാജകുമാരനെ ആഭ്യന്തര സഹമന്ത്രിയുമായും നിയമിച്ചു വിജ്ഞാപനമിറങ്ങി.
Post a Comment
0 Comments