കാസര്‍കോട് : (www.evisionnews.in) യൂത്ത് കോണ്‍ഗ്രസ്സ് മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കമ്മിറ്റി സ്‌നേഹ സാഗരം സംഘടിപ്പിച്ചു. ഫാസിസം അടുക്കളയിലും എത്തിയിരിക്കുന്ന സാഹചര്യത്തില്‍ യുവാക്കള്‍ ഒറ്റക്കെട്ടായ് മുന്നോട്ട് പോവണമെന്ന് സംഗമം അഭിപ്രായപ്പെട്ടു. മതങ്ങള്‍ തമ്മിലടിയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത് അതിന്റെ അസൂത്രണത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് അരങ്ങേറിയത് ഇത്തരക്കാരെ സമൂഹം ഒറ്റപെടുത്തണമെന്ന് യോഗം ആവിശ്യപെട്ടു
യൂത്ത് കോണ്‍ഗ്രസ്സ് കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി കെ. എം സഫ്വാന്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പ്രദീപ് അര്‍ണ്ണഗുഡ്ഡ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി. കുഞ്ഞി വിദ്യാനഗര്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് മീഡിയ കൊര്‍ഡിനേറ്റര്‍ മനാഫ് നുള്ളിപാടി, പ്രവാസി കോണ്‍ഗ്രസ്സ് നേതാവ് നാം ഹനീഫ, നാരയാണന്‍ നായ്യര്‍, കെ.എസ്.യു നേതാവ് ആബിദ് എട്‌ച്ചേരി,കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഹനീഫ് ചേരങ്കൈ ജവാദ് പുത്തൂര്‍,ഷാക്കിര്‍ അറഫാത്ത്,ഷഹീദ് കുന്നില്‍,രാമചന്ദ്രന്‍ കൊട്ടക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പാവപെട്ട 100 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി.
Post a Comment
0 Comments