മുളിയാര്‍ : വിജ്ഞാനം നേടിസമ്പുഷ്ടരാകുന്നഇന്നത്തെ തലമുറയിലൂടെയാണ് നാളെയില്‍ രാജ്യത്തിന്റെനിലനില്‍പ്പുംവളര്‍ച്ചയുംസാധ്യമാകൂവെന്നും, സഹജീവി സ്‌നേഹവും, രാജ്യസ്‌നേഹവുംചിന്തയിലും, കര്‍മ്മത്തിലുംസാര്‍വ്വത്രികമാക്കി മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും ആദൂര്‍ സി .ഐ .സിബി തോമസ് പറഞ്ഞു.നിര്‍ദ്ധധനവിദ്യാര്‍ത്ഥികളെസഹായിക്കുന്നതിനായി എം.ഇ.എസ്.യൂത്ത് വിംഗ് ജില്ല കമ്മിറ്റി നടപ്പിലാക്കി വരുന്ന എജ്യൂ ബാസ്‌ക്കറ്റ് പദ്ധതിമാതൃകാപരമായ പ്രവര്‍ത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി ഭാഗമായുളള പഠനോപകരണങ്ങളുടെ വിതരണത്തിന്റെ ജില്ല തല ഉല്‍ഘാടനം മല്ലം റഹ്മത്ത് നഗര്‍ കമ്മ്യുണിറ്റി ഹാളില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നുഅദ്ധേഹം.
എം ഇ എസ് യൂത്ത് വിംഗ് ജില്ല പ്രസിഡണ്ട് എം. എ. നജീബ് അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, ഷരിഫ് കൊടവഞ്ചി, ഹനീഫ മാസ്റ്റര്‍, കെ. പി .എസ് വിദ്യാനഗര്‍,മുര്‍ഷിദ് മുഹമ്മദ്, ഷാനിഫ് നെല്ലിക്കട്ട, ഖാലിദ്ഷാന്‍, അജ്മല്‍ മിര്‍ഷാന്‍, അറഫാത്ത്‌കൊവ്വല്‍, സാബിത്ത്പി.സി, ഷഫീഖ്മയിക്കുഴി, ഷെരീഫ്മല്ലത്ത്, കാദര്‍ ആലൂര്‍, അഷ്‌റഫ് ബോവിക്കാനം,ഹമീദ് മല്ലം,ഹമീദ്‌ചെറക്കാല്‍, കെ.സി മുഹമ്മദ്കുഞ്ഞി, മുഹമ്മദ് കുഞ്ഞിമല്ലം, അബദുല്ല കുഞ്ഞി മുണ്ടപ്പളളം, മൊയ്തുപാറ, എം.കെ.മുഹമ്മദ് കുഞ്ഞി, സാബിര്‍മല്ലം പ്രസംഗിച്ചു.പദ്ധതി ചെയര്‍മാന്‍ മനാഫ് ഇട നീര്‍നന്ദിപറഞ്ഞു.
Post a Comment
0 Comments