ദുബൈ : (www.evisionnews.in) എന്‍ ആര്‍ ഐ കമ്മീഷന്‍ മരവിപ്പിച്ചത് പ്രാവാസികളോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന കടുത്ത അവഗണനയാണെന്ന്
ദുബൈ കെ എം സി സി പ്രസിഡണ്ട് പി കെ അന്‍വര്‍ നഹ പ്രസ്ഥാവനയില്‍ പറഞ്ഞു. ഈ മാസം 12 മുതല്‍ ക്വാറം ഇല്ലാത്ത കമ്മീഷനായി മാറുകയാണ്. ഇത് ഇടത് സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയാണ് കമ്മീഷനിലെ നിലവിലെ രണ്ട് അംഗങ്ങളുടെ ഒഴിവ് വന്നിട്ട് ഒരു വര്‍ഷമായിട്ടും പകരക്കാരെ നിയമിക്കാതെ സര്‍ക്കാര്‍ കമ്മീഷനെ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണിപ്പോള്‍.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ കോടതി നിര്‍ദേശം ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ കമ്മീഷന് ആവശ്യമായ ഓഫീസോ ജീവനക്കാരെയോ ഇതുവരെയും അനുവദിച്ചിട്ടില്ല. കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ച റിട്ടയേര്‍ഡ് ജസ്റ്റിസിന് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം പോലും നല്‍കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വകുപ്പിനോട് കടുത്ത അനാസ്ഥ കാണിക്കുന്നത്. ലക്ഷകണക്കിന് വരുന്ന പ്രവാസി മലയാളികള്‍ക്കായി യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കമ്മീഷനാണ് ഇനി ഓര്‍മ്മയാകാന്‍ പോകുന്നത്. ഇതിനെതിരെ പ്രവാസി സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ഡിസംബറില്‍ ദുബൈയിലെത്തിയപ്പോള്‍ പ്രവാസികള്‍ക്ക് നല്‍കിയ വാക്കിപ്പോള്‍ പാഴ്വാക്കായി മാറിയിരിക്കന്നത് ഇത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. അദ്ദേഹം കട്ടിച്ചേര്‍ത്തു
Post a Comment
0 Comments