Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് തുണയായി; സഹോദരിമാര്‍ വീണ്ടും സ്‌ക്കുളിലേക്ക്, ഒപ്പം അയലത്തെ കുട്ടിയും


മൊഗ്രാല്‍ പുത്തൂര്‍ : (www.evisionnews.in) സാമ്പത്തിക വിഷമം മൂലം സ്‌ക്കൂള്‍ പഠനം നിര്‍ത്തിയ സഹോദരിമാര വീണ്ടും സ്‌ക്കൂളിലേക്ക്. മൊഗ്രാല്‍ പുത്തുരിലെ വാടക വീട്ടില്‍ താമസിക്കുന്ന കുടുംബമാണ് വാടക കൊടുക്കാന്‍ പോലും പണമില്ലാതെ വന്നപ്പോള്‍ മക്കളുടെ പഠനം നിര്‍ത്തിയത്

കൂലിപ്പണിക്കാരനായ പിതാവ് അസുഖം മൂലം കിടപ്പിലായതോടെ മക്കളുടെ പഠനം അവതാളത്തിലായി. ഇവരുടെ വിഷമം മനസ്സിലാക്കിയ എം.എസ്.എഫ് നേതാക്കള്‍ മക്കളുടെ മുഴുവന്‍ ചെലവും എം.എസ്.എഫ് വഹിക്കാമെന്ന് പിതാവിനെ നേരില്‍ കണ്ടറിയിച്ചു.പിന്നീട് എം.എസ്.എഫ് ഇവരുടെ ഫീസടക്കുകയും പുതിയ യൂണിഫോമും പുതുവസ്ത്രവും പഠനോപകരണവും നല്‍കി സ്‌ക്കൂളിലേക്ക് അയക്കുകയായിരുന്നു. എം.എസ്. എഫ് നേതാക്കളായ ഇര്‍ഫാന്‍ കുന്നില്‍. സഫുവാന്‍ മൊഗര്‍, അന്‍സാഫ് കുന്നില്‍ .തബ്ഷീര്‍.റഫീഖ് .പഞ്ചായത്ത് ലീഗ് ട്രഷറര്‍ എസ്.പി. സലാഹുദ്ദീന്‍. എം - എ. നജീബ് - മാഹിന്‍ കുന്നില്‍.ലത്തീഫ് ,സിദ്ധീഖ്. കൊക്കടം. ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.. ഇവരുടെ അയല്‍ പക്കത്തെ വാടക വീട്ടില്‍ താമസിക്കുന്ന കുട്ടിയുടെ മുഴുവന്‍ ചെലവും ഏറ്റെടുത്ത് ആ കുട്ടിയെയും സ്‌ക്കൂളിലേക്ക് അയക്കാന്‍ എം.എസ്.എഫിന് സാധിച്ചു, പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി ആവിഷ്‌ക്കരിച്ച സ്‌മൈല്‍ വിദ്യാഭ്യാസ സഹായ പദ്ധതി ഇതിനകം 

നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി. ആദ്യഘട്ടത്തില്‍ കാന്‍സര്‍ രോഗികള്‍. കിഡ്‌നി സംബന്ധമായ രോഗികള്‍. വികലാംഗര്‍ .മറ്റ് വിവിധ തരം രോഗം മൂലം കഷ്ട്‌പ്പെടുന്നവര്‍. അനാഥകള്‍. വീടില്ലാതെ കഷ്ടപ്പെടുന്നവര്‍ എന്നിവരുടെ മക്കള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. 

വിവിധ എം.എസ്.എഫ് ശാഖാകമ്മിറ്റികള്‍ ഇത് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് എത്തിക്കുകയായിരുന്നു.സാമ്പത്തികമായ പ്രയാസം നേരിടുന്ന കുടുംബങ്ങള്‍ക്ക് എം.എസ്.എഫ് നടത്തിയ ഈ സഹായ പദ്ധതി ഏറെ പ്രയോജനമായി. പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് പഞ്ചായത്ത് എം എസ്- എഫ് ആവിഷ്‌ക്കരിച്ച ' സ്‌മൈല്‍ ' വിദ്യാഭ്യാസ സഹായ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീല്‍ പഠനോപകരണങ്ങള്‍ പഞ്ചായത്ത് എം.എസ്-എഫ് നേതാക്കള്‍ക്ക് കൈമാറി ഉല്‍ഘാടനം ചെയ്തു. എം.എസ്.എഫ് നടത്തുന്ന ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അനുഗ്രഹവും മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്നും എ.എ.ജലീല്‍ പറഞ്ഞു -.

ഇര്‍ഫാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ലീഗ് ട്രഷറര്‍ എസ്.പി. സലാഹുദ്ദീന്‍ . എം.എ.നജീബ്. മാഹിന്‍ കുന്നില്‍ .സി .പി . അബ്ദുല്ല ,സി.എച്ച്.ഇസ്മായില്‍, ഹംസ പുത്തൂര്‍, ഡി.പി.ഷാഫി.ഇബ്രാഹിം പടിഞ്ഞാര്‍. മഹമ്മൂദ് ബള്ളൂര്‍. കെ.ബി.അഷ്‌റഫ്.പി.ബി.അബ്ദുല്‍ റഹിമാന്‍. സിദ്ധിഖ് ആരിക്കാടി, മമ്മി കൊടിയമ്മ,. അബ്ദുല്ല, സഫുവാന്‍ മൊഗര്‍, റഫീഖ് ചായിത്തോട്ടം. ലത്തീഫ് കുന്നില്‍. അം സു മേനത്ത് , മുഹമ്മദ് പള്ളത്തി.സിദ്ധീഖ് ബേക്കല്‍. ലത്തീഫ് അത്തു. മൊയ്തീന്‍.ഇബ്രാഹിം. മുഹമ്മദ് മൂല.ഫര്‍ഹാന്‍ .മുബശ്ശിര്‍. അസീസ് .ഫൗസിയ മുഹമ്മദ് .ഫൈസല്‍. തുടങ്ങിയവര്‍ സംബന്ധിച്ചു. ആദ്യ ഘട്ടത്തില്‍ 120 വിദ്യാര്‍ത്ഥികള്‍ക്കാണ് എം.എസ് എഫ് പഠനോപകരങ്ങള്‍ നല്‍കിയത്.പ്രവേശനോത്സവ ദിനത്തില്‍ 10 എല്‍.കെ.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ബാഗും എം.എസ്.എഫ് നല്‍കുകയുണ്ടായി.

Post a Comment

0 Comments

Top Post Ad

Below Post Ad