ചട്ടഞ്ചാല്‍(www.evisionnews.in): ദേളി മുതല്‍ ചട്ടഞ്ചാല്‍ വരെ റോഡ് നിറയെ കുഴികള്‍ കാരണം ഇതുവഴിയുള്ള വാഹനങ്ങളുടെ ഓട്ടം ദുരിത പൂര്‍ണ്ണമായി. ദേളി, കോളിയടുക്കം, ബെണ്ടിച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. ദിവസവും നൂറു കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി, അപ്‌സര, കോളിയടുക്കം, സഅദിയ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് കൂടിയാണിത്. ചട്ടഞ്ചാല്‍ ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുന്നവര്‍ എളുപ്പത്തിലെത്താന്‍ ദേളി-പരവനടുക്കം റൂട്ട് ആണ് ഉപയോഗിച്ചിരുന്നത്. റോഡ് തകര്‍ന്ന് വന്‍ കുഴികള്‍ ഉണ്ടായതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ ഓട്ടം കുറഞ്ഞ് വരികയാണ്. കാലവര്‍ഷം ശക്തമാവുന്നതിന് മുമ്പ്, തകര്‍ന്ന കുഴികള്‍ നന്നാക്കണമെന്ന് നാട്ടുകാരും ചില സംഘടനകളും അധികൃതര്‍ക്ക് പരാതിയും നിവേദനങ്ങളും നല്‍കിയിരുന്നുവെങ്കിലും പരിഹാരം മാത്രം ഉണ്ടായില്ല
Post a Comment
0 Comments