Type Here to Get Search Results !

Bottom Ad

കിണര്‍ വൃത്തിയാക്കുന്നതിനിടെ യുവാവ് മരിച്ചു

വിദ്യാനഗര്‍ (www.evisionnews.in): കിണര്‍ വൃത്തിയാക്കിയ ശേഷം കയറുന്നതിനിടെ കാല്‍വഴുതി വീണ് യുവാവ് മരിച്ചു. ഉളിയത്തടുക്ക ഗണേഷ്നഗറിലെ മൊയ്തീന്റെ മകന്‍ എം. നൗഷാദാ (35)ണ് മരിച്ചത്. കഴിഞ്ഞ ദിവ, ഉച്ചയോടെയാണ് സംഭവം. ബീരന്ത്വയലിലെ ഡോ. രാജഗോപാലിന്റെ വീട്ടുകിണര്‍ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ ഇറങ്ങാന്‍ ഉപയോഗിച്ച കയര്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ ഫയര്‍ഫോഴ്സെത്തി പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആയിഷയാണ് മാതാവ്. ഭാര്യ: റാബിയ. മക്കള്‍: നാദിയ, സഫ, മര്‍വ്വ, നെമില്‍. സഹോദരങ്ങള്‍: ഷാഫി, സിദ്ദീഖ്, സുഹ്റ, സഫിയ, ഖദീജ, സഫൂറ, ബീബി. 

Post a Comment

0 Comments

Top Post Ad

Below Post Ad