കാസര്‍കോട്(www.evisionnews.in): സംശയകരമായ സാഹചര്യത്തില്‍ വിഷം അകത്തു ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. ബേള, പുതുക്കോടി, ഏണിയാര്‍പ്പ് സ്വദേശിയും തളങ്കര ഖാസി ലൈനില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അബ്‌ദുള്‍ റസാഖ് (30) ആണ് ഇന്നു പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്നു.ഈ മാസം മൂന്നിനു രാത്രിയിലാണ് അബ്‌ദുള്‍ റസാഖ് ഏണിയാര്‍പ്പിലെ വീട്ടിലെത്തിയത്. പിന്നീട് ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ ജന. ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടയില്‍ തന്നെ ചിലര്‍ മര്‍ദ്ദിച്ചിരുന്നതായും എലി വിഷം കഴിച്ചതായും പറഞ്ഞതായി പറയുന്നു. നില ഗുരുതരമായതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേയ്‌ക്കു മാറ്റിയത്.
ഇസ്‌മായില്‍- സഫിയ ദമ്പതികളുടെ മകനാണ്. താഹിറയാണ് ഭാര്യ. നെഹ്‌ല, മുനസമ്മില്‍, ഐസാന്‍ പരേതനായ തഫ്‌സീര്‍ മക്കളും റിയാസ്, ഷബ്‌ന സഹോദരങ്ങളുമാണ്. അബ്‌ദുള്‍ റസാഖിന്റെ ശരീരത്തിനകത്ത് വിഷം എത്തിയതിനെകുറിച്ച് അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.
Post a Comment
0 Comments