തൃക്കരിപ്പൂര്‍ : (www.evisionnews.in) അല്‍ഹുദ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ബീരിച്ചേരിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള റംസാന്‍ റിലീഫിന്ന് തുടക്കംകുറിച്ച് സൗജന്യ പര്‍ച്ചേസ് കൂപ്പണുകള്‍ വിതരണം ചെയ്തു.
ക്ലബ്ബ് പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ സയ്യിദ് ഖലീലുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ അസ്ഹരി ആയിപ്പുഴ, കൂപ്പണുകള്‍ ഭാരവാഹികള്‍ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ക്ലബ് പ്രസിഡണ്ട് മര്‍സൂഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എം.ടി.പി.ഇബ്രാഹിം, യു.പി.ഫാസില്‍,നാഫിഹ് ആസ്ഹദി, ഒ.ടി.നജീബ്, റാഷിദ്, വി.പി.അസ്ഹര്‍, എം.സാബിത്, വി.പി.മഷൂദ്, എന്‍.ഇസ്മായില്‍ സംബന്ധിച്ചു.
റമളാന്‍ കാമ്പയിനിന്റെ ഭാഗമായി റമളാന്‍ 27ന് രണ്ടാംഘട്ട റിലീഫും പെരുന്നാള്‍ പുതു വസ്ത്ര വിതരണവും ഇഫ്താര്‍ സംഗമവും നടക്കും.
Post a Comment
0 Comments