ന്യൂഡല്‍ഹി : (www.evisionnews.in) ഇന്ത്യന്‍ സൈന്യത്തിനായി തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങള്‍ ഗുണനിലവാരം പോരെന്നു ചൂണ്ടിക്കാട്ടി സൈന്യം നിരസിച്ചു. നിലവില്‍ ജവാന്മാര്‍ ഉപയോഗിക്കുന്ന ഇന്‍സാസ് ഗണത്തിലെ റൈഫിളുകള്‍ക്കു പകരം, 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശീയമായി നിര്‍മിച്ച 7.62x 51 എംഎം റൈഫിളാണു സൈന്യം തള്ളിയത്.
ആയുധങ്ങള്‍ക്കായി ഇനി പുതിയ കരാര്‍ ക്ഷണിക്കും. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് തദ്ദേശീയ ആയുധങ്ങള്‍ സൈന്യം നിരസിക്കുന്നത്. തദ്ദേശീയമായി നിര്‍മിച്ച 5.56 എംഎം എക്‌സ്‌കാലിബര്‍ ഇനം തോക്കുകള്‍ കഴിഞ്ഞ വര്‍ഷം സൈന്യം തള്ളിയിരുന്നു. ഇന്‍സാസ് ഗണത്തിലെ റൈഫിളുകള്‍ക്കു പകരം ഇഷാപുര്‍ ആയുധഫാക്ടറിയില്‍ നിര്‍മിച്ച റൈഫിളുകള്‍ പ്രാഥമിക പരിശോധനയില്‍ത്തന്നെ പരാജയപ്പെട്ടുവെന്നാണു സൂചന. തിര നിറയ്ക്കാന്‍ സമയക്കൂടുതല്‍, വെടിവയ്ക്കുമ്പോള്‍ വലിയ ശബ്ദവും തീപ്പൊരിയും തുടങ്ങിയ ഒട്ടേറെ പോരായ്മകള്‍ കണ്ടെത്തിയതായി സൈന്യം ചൂണ്ടിക്കാട്ടി.
Post a Comment
0 Comments