Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകണം: സി.ടി അഹമ്മദലി


ചട്ടഞ്ചാല്‍ (www.evisionnews.in): പഠനത്തോടൊപ്പം വിദ്യാര്‍ത്ഥകള്‍ സാമൂഹ്യ വിഷയങ്ങളിലും അവശത അനുഭവിക്കുന്നവരോടും പ്രതിബദ്ധത പുലര്‍ത്തണമെന്ന് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷനുമായ സി.ടി അഹമ്മദ് അലി പറഞ്ഞു. ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഫാസിസം. നന്മ നിറഞ്ഞ വിദ്യാര്‍ത്ഥി കൂട്ടായ്മയിലൂടെ ഫാസിസത്തെ ചെറുക്കാനും സൗഹൃദം വളര്‍ത്താനും പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ തയാറാകണമെന്നും സി.ടി ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി പ്ലസ് ടുവില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യര്‍ത്ഥികളെ ആദരിക്കുന്നതിന് എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ചട്ടഞ്ചാലില്‍ സംഘടിപ്പിച്ച മികവ്'17 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പ്രസിഡണ്ട് സഫ്‌വാന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. കരിയര്‍ ഗൈഡന്‍സ് ക്ലാസിന് ഡിജി ട്രെയിനര്‍ ഷരീഫ് പൊവ്വല്‍ നേതൃത്വം നല്‍കി. ഉയര്‍ന്ന വിജയികള്‍ക്കുള്ള ഉപഹാരം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി നല്‍കി. അബ്ദുല്‍ ഖാദര്‍ കളനാട്, ഖാദര്‍ ആലൂര്‍, ആഷിഫ് മാളികെ, അബ്ദുല്ല ഒരവങ്കര, നശാത്ത് പരവനടുക്കം, സുല്‍വാന്‍ ചെമ്മനാട്, നവാസ് ചെമ്പരിക്ക, മജീദ് ബെണ്ടിച്ചാല്‍, മര്‍വാന്‍ ചെമ്പരിക്ക, സഞ്ചു കോളിയടുക്കം, തമീം ചട്ടഞ്ചാല്‍, നൗമാന്‍ ചെമ്മനാട്, തന്‍സീര്‍ ചളിയങ്കോട്, ഷറഫുദ്ധീന്‍ ചളിയങ്കോട്, ജാഫര്‍ കൊവ്വല്‍, ബിലാല്‍ പരവനടുക്കം, ആഷിഖ് കുവ്വത്തൊട്ടി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad