Type Here to Get Search Results !

Bottom Ad

വോട്ടിംഗ് മെഷീനെ വിമര്‍ശിക്കുന്നതിന് വിലക്ക്: ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ പോലും വിമര്‍ശിക്കരുതെന്ന് ഹൈക്കോടതി


ന്യൂദല്‍ഹി (www.evisionnews.in): ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ വിമര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരാഖണ്ഡ് ഹൈക്കോടതി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തീരുമാനം വരുന്നതുവരെ രാഷ്ട്രീയപാര്‍ട്ടികളും പൊതുജനങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷീനെ വിമര്‍ശിക്കാന്‍ പാടില്ല എന്നാണ് കോടതി ഉത്തരവ്.

ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിസ്റ്റമാറ്റിക്കായ ക്യാമ്പയിനാണ് നടക്കുന്നതെന്നു പറഞ്ഞാണ് ജഡ്ജി ഇ.വി.എമ്മുകളെ വിമര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

ഇത്തരത്തില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കോട്ടംവരുത്തുന്നത് തുടര്‍ന്നാല്‍ അത് ജനാധിപത്യ സംവിധാനം ക്ഷയിക്കാന്‍ ഇടയാക്കുമെന്നും ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.

ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെ സ്ഥിരീകരണമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്താന്‍ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad