Type Here to Get Search Results !

Bottom Ad

കോടതികളിലെ ദുരവസ്ഥയ്‌ക്ക്‌ അടിയന്തിര പരിഹാരം കാണണം ; ലോയേര്‍സ്‌ കോണ്‍ഗ്രസ്‌


കാസര്‍കോട്‌:(www.evisionnews.in) സ്ഥലം മാറ്റിയ ന്യായാധിപന്മാര്‍ക്ക്‌ പകരം ആളെ നിയമിക്കാത്തത്‌ കേസ്‌ വിചാരണകള്‍ അനിശ്ചിതമായി നീളുന്നു.കാസര്‍കോട്‌ പ്രിന്‍സിപ്പല്‍ മുന്‍സിഫ്‌ കോടതി, അഡീഷണല്‍ മുന്‍സിഫ്‌ കോടതി എന്നിവിടങ്ങളിലെ ന്യായാധിപന്മാരെയാണ്‌ മൂന്ന്‌ വര്‍ഷം കാലാവധി തികഞ്ഞതിനാല്‍ സ്ഥലം മാറ്റിയത്‌. എന്നാല്‍ ഇവിടങ്ങളില്‍ പുതിയ ന്യായാധിപന്മാരെ നിയമിക്കാത്തതാണ്‌ കേസ്‌ വിചാരണകള്‍ കഴിഞ്ഞ മാസം 22 മുതല്‍ തടസ്സപ്പെട്ടിരിക്കുന്നത്‌.മാത്രവുമല്ല, ചെക്ക്‌ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ജെ എഫ്‌ സി എം- മൂന്ന്‌, മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക പൊലീസ്‌ സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ജെ എഫ്‌ സി എം -രണ്ട്‌ കോടതികളിലും ന്യായാധിപന്മാര്‍ ഇല്ലാത്തതിനാല്‍ കേസുകളുടെ വിചാരണ നടക്കുന്നില്ല. ജെ എഫ്‌ സി എം രണ്ടിലാകട്ടെ ഇതുവരെ സ്ഥിരം പബ്ലിക്‌ പ്രോസിക്യൂട്ടറെയും നിയമിച്ചിട്ടില്ല. താല്‍ക്കാലിക നിയമനം നടത്താന്‍ കലക്‌ടര്‍ക്ക്‌ അധികാരമുണ്ടായിട്ടും അദ്ദേഹവും നിയമനം നടത്തുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്‌.

ന്യായാധിപനെ സ്ഥലം മാറ്റിയിട്ട്‌ പകരം നിയമനമില്ലാതെ അഡീഷണല്‍ ജില്ലാ കോടതി -മൂന്നിന്റെ പ്രവര്‍ത്തനം നിലച്ചിട്ട്‌ ഒരു വര്‍ഷത്തോളമായി. ഇവിടെ കൊലക്കേസുകളടക്കം കെട്ടികിടക്കുകയാണ്‌. കാസര്‍കോട്‌ ജില്ലയിലെ കോടതികളോട്‌ സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും അവഗണന കൂടി വന്നതായി ഇന്ത്യന്‍ ലോയേര്‍സ്‌ കോണ്‍ഗ്രസ്‌ കാസര്‍കോട്‌ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.അനുവദിക്കപ്പെട്ട എസ്‌ സി- എസ്‌ ടി കോടതി, പോക്‌സോ കോടതി, എം എ എ സി ടി കോടതി എന്നീ പ്രത്യേക കോടതികള്‍ക്ക്‌ സ്ഥല ദൗര്‍ലഭ്യം മൂലം പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി ലഭ്യമായിട്ടില്ല.ആള്‍ട്ടര്‍നേറ്റ്‌ ഡിസ്‌പ്യൂട്ട്‌ റിഡ്രസ്സല്‍ സെന്റര്‍ കെട്ടിട നിര്‍മ്മാണവും തടസ്സപ്പെട്ടിരിക്കുന്നു. ന്യായാധിപന്മാര്‍ക്ക്‌ താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സുകള്‍ പണിയാന്‍ നടപടിയില്ല. മഞ്ചേശ്വരം താലൂക്ക്‌ രൂപീകരിച്ച്‌ വര്‍ഷങ്ങളായിട്ടും മഞ്ചേശ്വരത്ത്‌ മുന്‍സിഫ്‌- മജിസ്‌ട്രേറ്റ്‌ കോടതി ആരംഭിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. 

keywords;court-judg-congress

Post a Comment

0 Comments

Top Post Ad

Below Post Ad