കാസര്‍കോട് (www.evisionnews.in): ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ഓരോ സമുദായത്തിന്റെയും വ്യക്തിനിയമങ്ങള്‍ കോടതികള്‍ക്ക് പൊളിച്ചെഴുതാനാവില്ലെന്ന് മുസ്ലിം ലീഗ് ദേശീയ പ്രവര്‍ത്തക സമിതി അംഗം ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്നുവന്ന കാര്യങ്ങള്‍ ബാഹ്യ ഇടപാടുകളിലൂടെ മാറ്റങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് ചെര്‍ക്കളം പറഞ്ഞു.
ഓരോ സമുദായത്തിന്റെയും മതത്തിന്റെയും ആചാരങ്ങളിലും വിശ്വാസങ്ങളിലും കോടതിക്ക് എങ്ങനെ ഇടപെടാന്‍ കഴിയുമെന്ന് പരിശോധിക്കേണ്ടതുണ്ട്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് വേണ്ടി ഭൂരിപക്ഷ സമുദായം നിയമമുണ്ടാക്കാനുള്ള പ്രവണത ശരിയല്ല. മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള രാജ്യത്ത് ഹിന്ദുക്കള്‍ സംരക്ഷിക്കപ്പെടണം. അതുപോലെ ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള രാജ്യത്ത് മുസ്ലിംകള്‍ സംരക്ഷിക്കപ്പെടണം. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഭരണഘടനാ തത്വങ്ങളുടെ പേരില്‍ ചോദ്യം ചെയ്യാനാവില്ലെന്നും ചെര്‍ക്കളം പറഞ്ഞു.
Post a Comment
0 Comments