ലണ്ടന്‍: (www.evisionnews.in) ഐസിസി ഏകദിന റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാര്‍ മല്‍സരിക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന് തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട്, ബംഗ്ലദേശിനെ ബാറ്റിങ്ങിന് അയച്ചു. BAN 68/1 (14.0 Ovs) ആദ്യ മല്‍സരത്തില്‍ ജയിച്ചു തുടങ്ങുക എന്നതിനപ്പുറം ബംഗ്ലദേശിനെതിരെ വലിയൊരു കണക്കുതീര്‍ക്കുക കൂടി ഉദ്ഘാടന മല്‍സരത്തില്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യമാണ്.
കഴിഞ്ഞ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ബംഗ്ലദേശില്‍ നിന്നേറ്റ അട്ടിമറി തോല്‍വി ഇംഗ്ലണ്ടിനെ അത്രമേല്‍ വേദനിപ്പിച്ചിരുന്നു. എങ്കിലും ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസീലന്‍ഡിനെ കീഴക്കി ഏറ്റവും മികച്ച ഐസിസി റാങ്കിങ്ങോടെ എത്തുന്ന ബംഗ്ല കടുവകളെ നിസാരരായി എഴുതിത്തള്ളില്ല ഇംഗ്ലണ്ട്. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരും ബംഗ്ല ബോളര്‍മാരും തമ്മിലാകും പോരാട്ടം. ക്യാപ്റ്റന്‍ മോര്‍ഗന്‍, ജോ റൂട്ട്, ജേസണ്‍ റോയ്, ജോസ് ബട്ലര്‍, മോയിന്‍ അലി എന്നിവര്‍ ഏതു ബോളിങ് കരുത്തിനെയും കശക്കിയെറിയാന്‍ പോന്നവരാണ്.
കഴിഞ്ഞ 12 ഏകദിനത്തില്‍ പത്തിലും 300നു മേല്‍ സ്‌കോര്‍ ചെയ്തവരാണ് ഇംഗ്ലീഷ് പട. ഓള്‍റൗണ്ടര്‍മാരായ ബെന്‍ സ്റ്റോക്‌സും ക്രിസ് വോക്‌സും ടീം സന്തുലിതമാക്കുന്നു. മുസ്തിഫുര്‍ റഹ്മാന്‍ നയിക്കുന്ന ബംഗ്ലദേശിന്റെ പേസ് പട ഇംഗ്ലണ്ടിലേ വേഗമേറിയ പിച്ചില്‍ അത്ഭുതങ്ങള്‍ കാട്ടിയേക്കാം. ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് രണ്ടാം ഗ്രൂപ്പില്‍
Post a Comment
0 Comments