ന്യൂഡല്‍ഹി : (www.evisionnews.in) സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 16,67,573 വിദ്യാര്‍ഥികളില്‍ 90.95 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ അഞ്ചു ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 96.21 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.95 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം.
ഫലം പ്രഖ്യാപിക്കാന്‍ വൈകിയത് സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഫലം വൈകിയാല്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി കോഴ്‌സിലേക്കു പ്രവേശനത്തിന് അപേക്ഷിക്കാന്‍ കഴിയുമോ എന്നതായിരുന്നു ആശങ്കയ്ക്ക് അടിസ്ഥാനം. ജൂണ്‍ അഞ്ചാണ് സംസ്ഥാന സര്‍ക്കാരിനു കീഴിലുളള സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുളള അവസാന തീയതി.
കഴിഞ്ഞ വര്‍ഷം സിബിഎസ്ഇ പത്താം ക്ലാസ് ഫലം മേയ് 24നും പ്ലസ് ടു ഫലം മേയ് 28നുമാണ് പ്രസിദ്ധീകരിച്ചത്. ഇതിനു ശേഷമാണു സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്രവേശനം നടന്നത്. ഇത്തവണയും പ്ലസ് ടു ഫലം മേയ് 28നു തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പത്താം ക്ലാസ് ഫലം പതിവിലും വൈകിയതാണ് ആശങ്കകള്‍ക്കിടയാക്കിയത്.
Post a Comment
0 Comments