തൃക്കരിപ്പൂര്‍ (www.evisionnews.in): കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ബുധനാഴ്ച വൈകിട്ട് തൃക്കരിപ്പൂരിലെ തങ്കയം മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ സ്മാരക വായനശാലക്ക് സമീപമാണ് അപകടം. തൃക്കരിപ്പൂരിലെ വ്യാപാരി യൂസഫലി ഓടിച്ച കാറാണ് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗവും വൈദ്യുതി തൂണും പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Post a Comment
0 Comments