ഒരാഴ്ചക്കുള്ളില്‍ ഏഴോളം ബൈക്കുകള്‍ മറിഞ്ഞു
കുമ്പള: കുമ്പള പൊലീസ് സ്റ്റേഷന് സമീപം കൂട്ടിയിട്ട മണല്‍ അപകടക്കെണിയൊരുക്കുന്നു. അനധികൃതമായി കടത്തുന്നതിനിടയില്‍ പൊലീസ് പിടികൂടിയ മണല്‍ മഴയില്‍ റോഡിലേക്ക് ഒലിച്ചിറങ്ങിയതാണ് അപകടാവസ്ഥക്ക് കാരണം. ഒലിച്ചിറങ്ങിയ മണല്‍ റോഡില്‍ കുന്നുകൂടിയതോടെ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി. ഒരാഴ്ചക്കുള്ളില്‍ ഏഴോളം ബൈക്കുകളാണ് തെന്നിമറിഞ്ഞത്. കുമ്പള സ്‌കൂളിലേക്കും മറ്റു ഏതാനും ഓഫീസുകളിലേക്കും പോകുന്ന റോഡിലാണ് അപകടം പതിയിരിക്കുന്നത്. റോഡിലെ വളവുള്ള ഭാഗത്താണ് മണല്‍ അടിഞ്ഞു കൂടിയത്. ഇക്കാര്യം അറിയാതെ എത്തുന്ന ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. റോഡിലെ മണല്‍ എടുത്തു മാറ്റുകയും വീണ്ടും ഒലിച്ചെത്തുന്നതു തടയുകയും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Post a Comment
0 Comments