ഉദുമ:(www.evisionnews.in) പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച പലഹാരപ്പൊലിമ സ്‌നേഹ സന്ദേശം വിളിച്ചോതി. പെരുന്നാള്‍ ആഘോഷത്തിനു ശേഷം സ്‌കൂളിലേക്ക് കൈനിറയെ വിവിധ പലഹാരങ്ങളുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ പാക്കറ്റ് ചെയ്ത് ഓരോ ക്ലാസിലും കയറി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നീട്ടിയപ്പോള്‍ അവര്‍ സന്തോഷത്തോടെ സ്വീകരിച്ചു.40 ക്ലാസ് മുറികളിലെ 1500 വിദ്യാര്‍ത്ഥികള്‍ പലഹാരപ്പൊലിമയുടെ രുചി അറിഞ്ഞു. വര്‍ത്തമാനകാലത്ത് സമൂഹത്തിന് ഗുണപരമായ സന്ദേശം കൂടി ഇതിലൂടെ നല്‍കാന്‍ സാധിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.മുഹമ്മദലി കുട്ടികള്‍ക്ക് പലഹാര പ്പൊതി വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ഹമീദ് മാങ്ങാട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.വി.അഷറഫ് സ്വാഗതം പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ: ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായിരുന്നു. മുഹമ്മദ് ബാഖവി ജീലാനി മുഖ്യ പ്രഭാഷണം നടത്തി. ഉദുമ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ: മുഹമ്മദ്, ഉദുമ പഞ്ചായത്ത് മെമ്പര്‍മാരായ ചന്ദ്രന്‍ നാലാം വാതുക്കല്‍, രജിത അശോകന്‍, ഹെഡ്മാസ്റ്റര്‍ എം.കെ.വിജയകുമാര്‍, ഉദുമ ക്കാര്‍ കൂട്ടായ്മ ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി പി.വി.വിനോദ് കുമാര്‍ പ്രസംഗിച്ചു.
Post a Comment
0 Comments