മുളിയാര്‍ (www,evisionnews.in): ബോവിക്കാനം ടൗണില്‍ ബസ് കാത്തിരിപ്പുകേന്ദ്രം ഉടന്‍ യഥാര്‍ത്ഥ്യമാക്കണമെന്ന് മുസ്ലിം ലീഗ് മല്ലം വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ബോവിക്കാനം ടൗണ്‍ വികസനത്തിന്റെ ആവശ്യത്തിന് നിലവിലുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ച് മാറ്റിയതല്ലാതെ പുതിയത് നിര്‍മിക്കാന്‍ നടപടിയായില്ല. നിത്യേന ആയിരങ്ങള്‍ എത്തിച്ചേരുന്ന പ്രധാന ജംഗ്ഷനാണ് പഞ്ചായത്തിന്റെ ആസ്ഥാന കേന്ദ്രം കൂടിയായ ബോവിക്കാനം ടൗണ്‍.
മഴയത്തും വെയിലത്തും കേറിനില്‍ക്കാന്‍ പോലുമിടമില്ലാതെ ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളും രോഗികളും ഉള്‍പ്പെടെയുളള ജനങ്ങളുടെ കഷ്ടപ്പാട് കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് ഹനീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് മല്ലം സ്വാഗതം പറഞ്ഞു. ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, എ.ബി മാഹിന്‍ ഹാജി, അബ്ബാസ് കൊളച്ചെപ്പ്, ഷരീഫ് മല്ലത്ത്, അബ്ദുല്ലക്കുഞ്ഞി മുണ്ടപ്പള്ളം, മുഹമ്മദ് കുഞ്ഞിചാല്‍ക്കര, മുനീര്‍ തൈവളപ്പ്, ഉമ്പു പോക്കര്‍, കുഞ്ഞി മല്ലം, എം.കെ അബ്ദുല്ലക്കുഞ്ഞി, മൊയ്തുപാറ, അബ്ബാസ് ചേരൂര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Post a Comment
0 Comments