കുമ്പള:(www.evisionnews.in)വ്യാപാരിയും മണ്ടേക്കാപ്പ് സ്വദേശിയുമായ രാമകൃഷ്‌ണ മൂല്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരിക, കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബി ജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റി കുമ്പള സി ഐ ഓഫീസ് മാര്‍ച്ച് നടത്തി. ജില്ലാ പ്രിസഡന്റ് കെ ശ്രീകാന്ത് ഉദ്‌ഘാടനംചെയ്‌തു. സതീഷ് ചന്ദ്ര ഭണ്ഡാരി ആധ്യക്ഷം വഹിച്ചു. സുരേഷ് കുമാര്‍ ഷെട്ടി, മുരളീധരയാദവ് പ്രസംഗിച്ചു. ബദിയഡുക്ക റോഡില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ സ്‌ത്രീകളടക്കം നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. പഞ്ചായത്ത് ഓഫിസിന് സമീപത്ത് വെച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു.
key words;bjp-kumbala-police-station-march
Post a Comment
0 Comments