ബദിയടുക്ക :(www,evisionnews.in) കേരള മുസ്ലീം ജമാത്ത്, എസ് വൈ എസ്, എസ് എസ് എഫ് പെരഡാല യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ റമളാന്‍ പ്രഭാഷണവും സമൂഹ നോമ്പ് തുറയും ജൂണ്‍ 9 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.മണിക്ക് സംഘടിപ്പിക്കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തും, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍ പഞ്ചിക്കല്‍ തൗബ മജ്ലിസിന് നേത്രത്വം നല്‍കും. മാസാന്ത സ്വലാത്ത് മജ്‌ലിസ് പാവപെട്ടവര്‍ക്കുള്ള റിലീഫ് വിതരണം, എസ് എസ് എല്‍ സി, +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും, ദര്‍സ് പഠനം പൂര്‍ത്തിയാക്കി കോളേജ് പഠനത്തിലേക് പോകുന്ന എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ് ജാബിറിന് യാത്രയപ്പ് നല്‍കും
Post a Comment
0 Comments