Type Here to Get Search Results !

Bottom Ad

ത്രീ സ്റ്റാറില്‍ തുടങ്ങി ഇനി ബാര്‍ ലൈസന്‍സ്; മദ്യനയത്തിന് അംഗീകാരം


തിരുവനന്തപുരം (www.evisionnews.in)  മദ്യനയത്തില്‍ കാര്യമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന എല്‍ഡിഎഫ് നിര്‍ദ്ദേശം അംഗീകരിച്ച് ത്രീ സ്റ്റാറിനും അതിനു മുകളിലുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധന പ്രായോഗികമല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി, യുഡിഎഫിന്റെ മദ്യനയം സമ്പൂര്‍ണ പരാജയം ആയിരുന്നുവെന്ന് പറഞ്ഞു. യുഡിഎഫ് മദ്യനയം മൂലം ലഹരി ഉപയോഗം കൂടി. മദ്യവര്‍ജനമാണ് ഇടതുമുന്നണിയുടെ നയം. സംസ്ഥാനത്ത് കൂടുതല്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബാറുകള്‍ അടച്ചിട്ടതുമൂലം 40,000 തൊഴിലാളികള്‍ ദുരിതത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, മദ്യനയത്തില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന്

  • ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം- രാവിലെ 11 മുതല്‍ രാത്രി 11 വരെ
  •  മദ്യം ലഭിക്കാനുള്ള പ്രായപരിധി 23 വയസ്
  •  വിമാനത്താവളത്തില്‍ രാജ്യാന്തര, ആഭ്യന്തര ലോഞ്ചുകളില്‍ വിദേശമദ്യം ലഭ്യമാക്കും
  •  പാരമ്പര്യ വ്യവസായമായ കള്ളിനു സംരക്ഷണമൊരുക്കും
  • കള്ളുഷാപ്പുകളുടെ വില്‍പന മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍
  • കള്ളുഷാപ്പു ലേലത്തിനു തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കു മുന്‍ഗണന
  • മുന്‍വര്‍ഷത്തെ ഉടമകളെയും ലേലത്തിനു പരിഗണിക്കും
  •  ക്ഷേമനികുതി കുടിശിക വരുത്തിയവര്‍ക്കു ലൈസന്‍സ് നല്‍കില്ല
  • ത്രീസ്റ്റാറിനും അതിനുമുകളിലുമുള്ള ഹോട്ടലുകള്‍ക്ക് ശുദ്ധമായ കള്ളു വിതരണത്തിനു സൗകര്യം
  • ശുചിത്വത്തിനു ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കും
  •  ചെത്തുതൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിനു ടോഡി ബോര്‍ഡ് രൂപീകരിക്കും
  •  പാതയോരത്തെ മദ്യശാലകളെപ്പറ്റിയുള്ള സുപ്രീം കോടതി ഉത്തരവ് പാലിക്കും.
  • അബ്കാരി ചട്ടങ്ങളില്‍ കാലാനുസൃത മാറ്റം വരുത്തും


Tags

Post a Comment

0 Comments

Top Post Ad

Below Post Ad