ബന്തടുക്ക (www.evisionnews.in) കിഴക്കന് മലയോരത്തെക്കുള്ള ബസുകളുടെ അവസാനത്തെ സ്റ്റോപ്പായ ബന്തടുക്ക ബസ്സ്റ്റാന്ഡ് നവീകരണം തുടങ്ങി. ബസ്സ്റ്റാന്ഡിനകത്ത് റോഡ് കോണ്ക്രീറ്റ് ചെയ്യുന്നതിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിരപ്പാക്കി.
ബസ്സ്റ്റാന്ഡിനകത്തേക്ക് കയറുന്നതും ഇറങ്ങുന്നതുമായ റോഡുകളുടെ മണ്ണ് നീക്കുന്ന ജോലി വെള്ളിയാഴ്ച തുടങ്ങി. വാഹനങ്ങള്സ്റ്റാന്ഡില്കയറ്റുന്നതിന് വിലക്കുണ്ട്
നാലുദിവസം കഴിഞ്ഞാല് നിരപ്പാക്കല്പൂര്ത്തിയാകും. തുടര്ന്ന് കോണ്ക്രീറ്റ് തുടങ്ങും. തുടങ്ങി 10 ദിവസത്തിനകം കോണ്ക്രീറ്റ് ജോലി കഴിയും. പിന്നീട് ഉറയ്ക്കുന്നതിനായി 20 ദിവസമെങ്കിലും വേണം. അതിനാല് ഒരുമാസത്തോളമെടുക്കും ബസ്സ്റ്റാന്ഡില്വാഹനങ്ങള്പ്രവേശിക്കാന്
ഇരുഭാഗങ്ങളിലും കോണ്ക്രീറ്റ് ഓടകളുടെ നിര്മാണം പൂര്ത്തിയായി. കയറുന്നിടത്തും ഇറങ്ങുന്നിടത്തും 25 മീറ്റര്വീതം നീളത്തിലാണ് കോണ്ക്രീറ്റ് ഓടകള്നിര്മിച്ചത്.
key words;banthadukka-busstand-renevation
Post a Comment
0 Comments