ബദിയടുക്ക (www.evisionnews.in): ബദിയടുക്ക പഞ്ചായത്ത് ദുബൈ കെ.എം.സി.സി എം.എസ്.എഫ് കമ്മിറ്റി മുഖേന 'എജു കെയര്‍ 17' വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു. നിര്‍ധനരായ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പിലാക്കുന്ന പദ്ധതി ജൂണ്‍ നാലിന് പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സൗധത്തില്‍ നടക്കുന്ന പരിപാടിയില്‍ ഉദ്ഘാടനം ചെയ്യും.
നാട്ടിലുള്ള മുഴുവന്‍ കെ.എം.സി.സി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് മുഹമ്മദ് പിലാങ്കട്ട അധ്യക്ഷത വഹിച്ചു കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ ആറാട്ടുകടവ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, സെക്രട്ടറി മുനീഫ് ബദിയടുക്ക, ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് ഭാരവാഹികളായ എം.എസ് ഹമീദ്, ഹംസ ബദിയടുക്ക, മുഹമ്മദ് പള്ളിക്കണ്ടം, സിദ്ദീഖ് കൈക്കമ്പ, ലത്തീഫ് പൊയ്യക്കണ്ടം, ഇ.ബി അഹമ്മദ് ചെടയ്ക്കാല്‍, റസാഖ് ബദിയടുക്ക സംസാരിച്ചു.
Post a Comment
0 Comments