ദില്ലി:(www.evisionnews.in) സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണം. ദില്ലിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ കടന്നുകയറിയാണ് ഒരു സംഘം യെച്ചൂരിക്ക് നേരെ കയ്യേറ്റശ്രമം നടത്തിയത്. നാലുപേരടങ്ങുന്ന സംഘമാണ് യെച്ചൂരിയെ ആക്രമിച്ചത്. കയ്യേറ്റ ശ്രമത്തിനിടെ യെച്ചൂരി താഴെ വീഴുകയുമുണ്ടായി. ആക്രമണത്തില്‍ യെച്ചൂരിക്ക് പരുക്ക് പറ്റിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. മഹാ ഹിന്ദു സേന പ്രവർത്തകർ എന്നവകാശപ്പെടുന്നവരാണ് സിപിഎം ജനറൽ സെക്രട്ടറിയെ കയ്യേറ്റം ചെയ്തത്. കണ്ണൂർ-കുറ്റിപ്പുറം പാതയിലെ തുറന്ന ബാറുകൾ അടച്ചു; കോടതിയുമായി ഏറ്റുമുട്ടാനില്ലെന്ന് എക്സൈസ് മന്ത്രി. കടകളിൽ നിന്ന് അരി വാങ്ങുമ്പോൾ സൂക്ഷിക്കുക!!! പ്ലാസ്റ്റിക് അരി സുലഭം!!! തൊഗാഡിയയെ പിണറായിപ്പോലീസിന് പേടി..!! പിടികിട്ടാപ്പുള്ളിയെ കണ്ടെത്താനായില്ലെന്ന്. എകെജി ഭവനില്‍ യെച്ചൂരി വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ഇത് പ്രകാരം നിരവധി മാധ്യമപ്രവര്‍ത്തകര്‍ സിപിഎം ആസ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തിരുന്നു. അക്രമികള്‍ ഈ കൂട്ടത്തിലാവാം എകെജി ഭവന് അകത്ത് കടന്നതെന്ന് കരുതപ്പെടുന്നു. സിപിഎം മൂര്‍ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു ഹിന്ദു സേനക്കാര്‍ യെച്ചൂരിക്ക് നേരെ കടന്നാക്രമണം നടത്തിയത്.
Post a Comment
0 Comments