ന്യൂദല്‍ഹി (www.evisionnews.in): മോദി സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് ബി.ജെ.പി മുഖ്യമന്ത്രി. ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടി കേന്ദ്രം മനസിലാക്കണമെന്നും വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്നും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു.
താന്‍ ബീഫ് കഴിക്കുന്ന ആളാണ്. അരുണാചലിലെ ബി.ജെ.പി നേതൃത്വം ഒരിക്കലും ബീഫ് നിരോധനത്തെ പിന്തുണക്കില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം പേരും ബീഫ് കഴിക്കുന്നവരാണെന്നും പേമ ഖണ്ഡു വ്യക്തമാക്കി.
കശാപ്പ് നിരോധനം സംബന്ധിച്ച കേന്ദ്രനിലപാടിനെതിരെ ബി.ജെ.പി മേഘാലയ ഘടകം നേരത്തെ രംഗത്തെത്തിയിരുന്നു. ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി നേതാവ് ബെര്‍ണാര്‍ഡ് എം. മറാക്ക് പറഞ്ഞിരുന്നു. ഗാരോയിലെ ജനത്തിന്റെ ദൈനംദിന കാര്യങ്ങളിലൊന്നാണ് ബീഫ് ഉണ്ടാക്കുന്നതും കഴിക്കുന്നതെന്നും സംസ്ഥാനത്ത് ബീഫ് നിരോധിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Post a Comment
0 Comments