നമുക്ക് പരിസ്ഥിതിയെ ഓര്‍ക്കാനും സ്‌നേഹം പ്രകടിപ്പിക്കാനും ഒരുദിനം മാത്രമായി മാറിയിരിക്കുകയാണ് ജൂണ്‍ അഞ്ച്. മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി പരിസ്ഥിതിയെ നശിപ്പിക്കുകയും പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നതും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്. അതിനെതിരെ രംഗത്തിറങ്ങി പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. (www.evisionnews.in)പ്രകൃതിയില്‍ നമുക്ക് ആവശ്യമുള്ളതെല്ലാം ഉണ്ട്. എന്നാല്‍ മനുഷ്യന്റെ അത്യാഗ്രഹങ്ങളാണ് പ്രകൃതിയിലെ പലതും ഉന്‍മൂലനം ചെയ്യപ്പെടാനുള്ള കാരണം. അതിന്റെ അനന്തര ഫലമാണ് നാം ഇന്ന് അനുഭവുക്കുന്നതും. 44 നദികളുള്ള കേരളം അതില്‍ തന്നെ 12 പുഴകള്‍ ഒഴുകുന്ന നമ്മുടെ ജില്ല. ഒരിക്കലും നമുക്ക് വെള്ളത്തിന് കഷ്ടത അനുഭവിക്കേണ്ടി വരില്ല. പക്ഷെ വേനലുകള്‍ നമുക്ക് തരുന്നത് നേരെ തിരിച്ചാണ്.
നാമെല്ലാവരും ഒന്നു രണ്ട് പതിറ്റാണ്ട് പിന്നോട്ടുള്ള നമ്മുടെ ചുറ്റുപാട് എത്ര മനോഹരമായിരുന്നു. ആവശ്യത്തിലധികം വെള്ളം കളിച്ചു രസിക്കാന്‍ പാടങ്ങള്‍ തോടുകളിലെ പരല്‍ മീന്‍പിടിത്തവും തോരാമഴയും കളിച്ച് ക്ഷീണായി ഇരിക്കാന്‍ തണല്‍ മരങ്ങളും രാവിലെ നമ്മെ വിളിച്ചുണര്‍ത്തും പക്ഷികളുടെ പാട്ടുകളും എല്ലാം നമ്മുടെ കുട്ടിക്കാലത്തെ മനോഹരമായിരുന്നു അല്ലെ..?
ഇന്നതിന്റെയൊക്കെ സ്ഥാനത്ത് കോണ്‍ക്രീറ്റ് മണിമാളികകള്‍ അടക്കിവാഴുകയാണ്. മരങ്ങളെ കണക്കില്ലാതെ നശിപ്പിക്കുന്നത് കാരണം ആ കിളിപ്പാട്ടുകള്‍ നമുക്ക് അന്യമായി. നീന്തിക്കുളിച്ച വെള്ളച്ചാലുകള്‍ ഇന്ന് അഴുക്ക് ചാലുകളായി... ഓരോ വര്‍ഷവും തോരാമഴയുടെ അളവുകള്‍ ക്രമാതീതമായി കുറഞ്ഞുപോകുന്നു. രോഗങ്ങള്‍ (www.evisionnews.in)അന്യമായ സ്ഥലത്ത് രോഗാണുക്കളുടെയും രോഗങ്ങളുടെയും വിളയാട്ടം തന്നെ നടക്കുന്നു. മനുഷ്യന് മാത്രം അവകാശപ്പെട്ടതാണ് ഭൂമിയും ഭൂമിയിലെ സകലത്തും എന്ന അഹങ്കരം തന്നെയാണ് ഈ വിപത്തിന് കാരണം. കാഴ്ചപ്പാടുകള്‍ മാറിയില്ലങ്കില്‍ നഷ്ടം ഈ മാനവരാശിക്ക് മാത്രം. മാറണം നമ്മള്‍ മാറ്റണം ഈ പ്രകൃതിയെ. നമുക്കൊന്നിച്ച് കൈകോര്‍ക്കാം ഈ ദിനത്തില്‍ ഒരു മരം നട്ടെങ്കിലും പ്രകൃതിയെ നമുക്ക് വേണ്ടിയെങ്കിലും സംരക്ഷിക്കാന്‍.
Post a Comment
0 Comments