Type Here to Get Search Results !

Bottom Ad

ട്രെയിനില്‍ മോഷണ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): ട്രെയിന്‍ യാത്രക്കാരന്റെ പണമടങ്ങിയ ബാഗ് മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കുമ്പള തട്ടാര്‍വളപ്പിലെ മുഹമ്മദ് ബുര്‍ഹാന്‍ (22), കുന്നില്‍ ഹൗസില്‍ മന്‍സൂര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം. ഏറനാട് എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കൊടുവള്ളി സ്വദേശിയായ ഹബീബ് റഹീമിന്റെ ബാഗാണ് ബുര്‍ഹാനും മന്‍സൂറും ചേര്‍ന്ന് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിച്ചത്. ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വിട്ടപ്പോഴാണ് അക്രമമുണ്ടായത്. യാത്രക്കാരും പോലീസും ചേര്‍ന്ന് രണ്ടു പേരെയും കൈയ്യോടെ പിടികൂടുകയായിരുന്നു. 




Post a Comment

0 Comments

Top Post Ad

Below Post Ad