കാസര്‍കോട് (www.evisionnews.in): ചൂരിയിലെ അല്‍ത്താഫിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കറന്തക്കാട് ശിവാജി നഗറിലെ സന്ദീപിനെ (26)യാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.
സംഭവത്തില്‍ സന്ദീപ്, ശ്രീജിത്ത് തുടങ്ങി മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ഇതില്‍ രണ്ടാംപ്രതിയായ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.
അല്‍ത്താഫും സുഹൃത്ത് മസ്ഊദും തിങ്കളാഴ്ച രാത്രി ചൂരിയിലെ ചൈനീസ് ഫാസ്റ്റ്ഫുഡ് കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്ദീപിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എത്തി അല്‍ത്താഫിനെ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. അക്രമത്തിനു ശേഷം സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സന്ദീപിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചത്.
Post a Comment
0 Comments