Type Here to Get Search Results !

Bottom Ad

അല്‍-ഫലാഹ് യു എ ഇ എക്സ്ചേഞ്ച് റമസാന്‍ നിലാവിന് പ്രൗഢമായ തുടക്കം


ബന്തിയോട്:(www.evisionnews.in) അല്‍-ഫലാഹ് ഫൗണ്ടേഷനും യു എ ഇ എക്സ്ചേഞ്ച് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് റംസാന്‍ നിലാവിന് മള്ളങ്കൈ ബന്തിയോട്ട് പ്രൗഢമായ തുടക്കം. അല്‍ഫലാഹ് ടവറിന് സമീപം സജ്ജമാക്കിയ പ്രത്യേക നഗരിയില്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അല്‍ഫലാഹ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്ല സുബ്ബയ്യക്കട്ടെ അധ്യക്ഷത വഹിച്ചു. സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങള്‍ കോഴിക്കോട് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. പി. ബി. അബ്ദുറസാഖ് എം എല്‍ എ തയ്യല്‍ മെഷീന്‍ വിതരണം ഉദ്ഘാടനം ചെയ്തു. 

എസ് എല്‍ സി പ്ലസ് ടു എ പ്ലസ് ജേതാക്കള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പും മെറിറ്റ് അവാര്‍ഡും ശരത് രാജ് യു എ ഇ എക്സ്ചേഞ്ച് വിതരണം ചെയ്തു. സിവില്‍ സര്‍വ്വീസ് അക്കാഡമിയിലേക്ക് യോഗ്യത നേടിയ ഹസീനക്കുള്ള ഉപഹാരം വ്യാപാരപ്രമുഖന്‍ ഷംസുദ്ധീന്‍ നെല്ലറ വിതരണം ചെയ്തു. കല്ലട്ര മാഹിന്‍ ഹാജി, അബ്ദുല്ല മുഗു, എം അബ്ബാസ്, സിദ്ധീഖ് സഖാഫി ആവളം, എ കെ എം അഷ്റഫ്, അര്‍ഷദ് വൊര്‍ക്കാടി, എം ബി യൂസുഫ് ബന്തിയോട്, ഗോള്‍ഡ്കിംഗ് ഹനീഫ്, അഡ്വ. സക്കീര്‍ അഹമദ്, അബ്ബാസ് ഓണന്ത, ഹമീദ് ടി എച്ച് എം എ, അബ്ദുല്‍ ഹമീദ് മച്ചമ്പാടി, സൈഫുല്ല തങ്ങള്‍, മൂസ ഹാജി ബന്തിയോട്, അലി ഷഹാമ, ഹമീദ് സ്റ്റോര്‍, ടി കെ ജമാല്‍, ബി എ റഹ്മാന്‍ ആരിക്കാടി, ഷാഹുല്‍ ഹമീദ് തങ്ങള്‍, ഖലീല്‍ മാസ്റ്റര്‍, മുഹമ്മദ് റോഡുകര, മജീദ് അറബി പച്ചമ്പള തുടങ്ങിയവര്‍ സംബന്ധിച്ചു. അല്‍ഫലാഹ് ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ല സ്വാഗതവും ഖയ്യൂം മാന്യ നന്ദിയും പറഞ്ഞു. പരിപാടിയില്‍ ആയിരങ്ങള്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad